ad
Deshabhimani

വിവാഹത്തിന് ദിവസങ്ങൾ മാത്രം
നോവായി ആകാശും ഗോകുലശ്രീയും

ആള്‍ക്കൂട്ടത്തിൽനിന്ന് അവസാന സെൽഫി

karur tragedy last selfie
avatar
അഖില ബാലകൃഷ്ണൻ

Published on Sep 29, 2025, 03:20 AM | 1 min read


കരൂർ

ഒരാഴ്ചയ്‌ക്കുള്ളിൽ കല്യാണാരവങ്ങൾ നിറയേണ്ട വീടുകളിൽ ഞായറാഴ്ച എത്തിയത് ചേതനയറ്റ ശരീരങ്ങള്‍. നാട്ടിലെത്തിയ ഇഷ്ടനടനെ കാണാൻ വിവാഹാഘോഷത്തിരക്കുകൾക്കിടയിൽ പോയതാണ് കരൂര്‍ ഉപ്പഡിമംഗലം സ്വദേശികളായ ആകാശും (23) ഗോകുലശ്രീയും (21). സന്തോഷം ഫേസ്ബുക്കിൽ സെൽഫിയായും പങ്കുവച്ചു. നിമിഷങ്ങൾക്കുള്ളിൽ എല്ലാം മാറിമറിഞ്ഞു. തിരക്കിനിടയിൽനിന്ന് ഇരുവർക്കും രക്ഷപ്പെടാനായില്ല. വിജയ്‌-യെ കണ്ടെങ്കിലും വർഷങ്ങളായുള്ള പ്രണയം സഫലമാകുന്നത്‌ കാത്തുനിൽക്കാതെ അവർ മടങ്ങി.


സ്കൂൾ കാലംതൊട്ടുള്ള പ്രണയം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹത്തിലെത്തിച്ചത് ഒരു മാസംമുമ്പാണ്. ഒക്ടോബർ 14നാണ് വിവാഹം. ഐടി ജീവനക്കാരാണ് ഇരുവരും. ​വീട്ടിൽനിന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് പോയതെന്ന് ഗോകുലശ്രീയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ആള്‍ക്കൂട്ടത്തിലേക്ക് പോകില്ലെന്ന് ഉറപ്പ് പറ‍ഞ്ഞിരുന്നു. വീടിന്റെ ടെറസിന് മുകളിലാണെന്നാണ് പറ‍ഞ്ഞത്. പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മ പറഞ്ഞു.


വീട്ടിലേക്ക് അവസാനമായി ബന്ധപ്പെട്ടത് 6.30നാണ്. സെൽഫിയും അയച്ചു. താഴേക്കിറങ്ങുമ്പോഴായിരിക്കാം ദുരന്തത്തിൽപ്പെട്ടത്. ഗോകുലശ്രീയുടെ സഹോദരൻ ഒപ്പമുണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home