Deshabhimani

കര്‍ണാടകയിൽ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു, ഒരു കോടിയോളം പേര്‍ പുറത്ത്

voters list
വെബ് ഡെസ്ക്

Published on Oct 27, 2026, 04:09 PM | 1 min read

ബെംഗളൂരു: പ്രത്യേക തീവ്ര പരിശോധനാ പ്രക്രിയയ്ക്ക് ശേഷം കര്‍ണാടകയിൽ അന്തിമ വോട്ടര്‍ പട്ടിക പുറത്തിറക്കി. നിലവിൽ വോട്ടര്‍മാരുടെ എണ്ണത്തിൽ ഏകദേശം 99.32 ലക്ഷം പേരുടെ കുറവ് ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് ഓട്ടോ ജനറേറ്റഡ് സംവിധാനം ഉപയോഗിച്ച് വോട്ടര്‍മാരെ വെട്ടിമാറ്റുകയും ഇത്തരത്തിൽ നീക്കം ചെയ്യപ്പെട്ടവ‍ർക്ക് ഫോം 6 ലെ വിവാദ ഉപാധി നിര്‍ബന്ധമാക്കുകയും ചെയ്തത് വിവാദമായിരുന്നു.


എസ് ഐ ആറിന് ശേഷം പുറത്തിറക്കിയ അന്തിമ പട്ടികയിൽ ഇപ്പോൾ ആകെ 4,55,00,011 വോട്ടർമാർ ഉൾപ്പെട്ടിട്ടുണ്ട്. എസ്ഐആറിന് മുമ്പ് രജിസ്റ്റർ 5,54,32,314 വോട്ടർമാരാണ് ഉണ്ടായിരുന്നത്.


അന്തിമ വോട്ടർ പട്ടികയിലെ കണക്കുകൾ പ്രകാരം 2.25 കോടിയിലധികം പുരുഷന്മാരും 2.29 കോടിയിലധികം സ്ത്രീകളും 2,841 ഭിന്നലിംഗ വോട്ടർമാരും ഉൾപ്പെടുന്നു. ഇതിൽ 18-നും 19-നും ഇടയിൽ പ്രായമുള്ള 6.83 ലക്ഷത്തിലധികം പുതിയ വോട്ടർമാരും 85 വയസ്സിന് മുകളിലുള്ള 3.92 ലക്ഷത്തിലധികം ആളുകളും ഉൾപ്പെടുന്നു.


നേരത്തെ പുറത്തുവിട്ട കരട് പട്ടികയിൽ താമസം മാറിയവരെന്നോ വിവരശേഖരണ സമയത്ത് കണ്ടെത്താൻ സാധിക്കാത്തവരെന്നോ ഉള്ള വിഭാഗത്തിൽപ്പെടുത്തി 80.62 ലക്ഷം ആളുകളുടെ പേരുകൾ നീക്കം ചെയ്തു. മരണപ്പെട്ടതായി ചൂണ്ടികാട്ടി 16.39 ലക്ഷം പേരെയും വെട്ടി. പേര് ഇരട്ടിച്ച ഏഴ് ലക്ഷത്തിലധികം ആളുകളെയും മറ്റുള്ളവർ എന്ന വിഭാഗത്തിൽപ്പെട്ട 3.83 ലക്ഷം പേരെയും പട്ടികയിൽനിന്ന് ഒഴിവാക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home