Deshabhimani

വാല്മീകി കോർപറേഷൻ വിവാദം: കർണാടക മന്ത്രി ബി നാഗേന്ദ്ര രാജിവച്ചു

nagendra karnataka minister

ബി നാഗേന്ദ്ര

വെബ് ഡെസ്ക്

Published on Aug 29, 2026, 12:08 AM | 1 min read

ബംഗളുരു: വാല്മീകി കോർപറേഷൻ ഫണ്ട് ക്രമക്കേട് ആരോപണത്തിൽ കർണാടക മന്ത്രി ബി നാഗേന്ദ്ര രാജിവച്ചു. മന്ത്രിസഭയിൽ വീണ്ടും തിരിച്ചെത്തി വെറും 25 ദിവസത്തിനുള്ളിലാണ് രാജി. വെള്ളിയാഴ്ച ബംഗളൂരുവിലാണ് രാജി പ്രഖ്യാപിച്ചത്


തന്നെ ദളിതനായതിനാലാണ് രാഷ്ട്രീയമായി ലക്ഷ്യമിടുന്നതെന്ന് നാഗേന്ദ്ര ആരോപിച്ചു. വാല്മീകി കോർപറേഷൻ ഇടപാടിൽ തനിക്ക് പങ്കില്ലെന്നും തന്റെ ഒപ്പോ നിർദേശമോ ഇടപാടുകളിൽ ഉണ്ടായിട്ടില്ലെന്നും നാഗേന്ദ്ര പറഞ്ഞു. ബിജെപിയും ജെഡിഎസും തുടർച്ചയായി രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയിരുന്നു.


2024ൽ വിവാദം ഉയർന്നപ്പോൾ മന്ത്രിയായിരുന്ന നാഗേന്ദ്ര രാജിവച്ചിരുന്നു. 2026 ഓഗസ്റ്റ് മൂന്നിന് ഡികെ ശിവകുമാർ മന്ത്രിസഭയിൽ വീണ്ടും ഉൾപ്പെടുത്തിയെങ്കിലും പ്രതിപക്ഷ പ്രതിഷേധം ശക്തമായി. നാഗേന്ദ്ര നിരപരാധിയാണെന്നും രാജി പാർട്ടിക്ക് നാണക്കേടുണ്ടാകാതിരിക്കാനുള്ള അദ്ദേഹത്തിന്റെ സ്വമേധയാ തീരുമാനമാണെന്നും മുഖ്യമന്ത്രി ഡികെ ശിവകുമാർ പ്രതികരിച്ചു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home