ad
Deshabhimani

print edition ലേബര്‍ കോഡ് നടപ്പാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍: ഇടപെടാതെ കോൺഗ്രസ് ഹൈക്കമാൻഡ്

congress
avatar
സ്വന്തം ലേഖകൻ

Published on Feb 08, 2026, 12:00 AM | 1 min read

ന്യൂഡൽഹി: മോദി സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ ലേബർ കോഡുകൾ നടപ്പാക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തിരക്കിട്ട നീക്കം തടയാതെ കോൺഗ്രസ് ദേശീയ നേതൃത്വം. പല ബിജെപി സംസ്ഥാനങ്ങളും നടപടി തുടങ്ങുന്നതിന് മുമ്പേ കേന്ദ്രത്തിന്റെ ചുവട് പിടിച്ച് കര്‍ണാടകയിലെ കോൺഗ്രസ് സര്‍ക്കാര്‍ ലേബര്‍കോഡിന് കരട് ചട്ടം പുറത്തിറക്കി. സിദ്ധരാമയ്യ സര്‍ക്കാരിന്റെ നടപടി തിരുത്താൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്‌ക്ക്‌ കത്തയച്ച് ദിവസങ്ങളായിട്ടും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല.


തൊഴിലാളികളുടെ പിരിച്ചുവിടലും സ്ഥാപന അടച്ചുപൂട്ടലും മുതലാളിമാര്‍ക്ക് എളുപ്പമാക്കുന്ന നിയമം നടപ്പാക്കാനുള്ള കോൺഗ്രസ്‌ സർക്കാരിന്റെ നീക്കം ഞെട്ടിക്കുന്നതാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. കോൺഗ്രസ്‌ അടങ്ങുന്ന സംയുക്ത പ്രതിപക്ഷം പാർലമെന്റിലും പുറത്തും കോഡുകളെ എതിർക്കുകയുണ്ടായി. എന്നിട്ടും തൊഴിലാളിദ്രോഹ കോഡുകൾ നടപ്പാക്കാൻ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉത്സാഹിക്കുന്നു. ലേബർ കോഡുകൾ നടപ്പാക്കില്ലെന്ന്‌ കേരളം പ്രഖ്യാപിച്ചു. ഭരണഘടനാപരമായ സാധ്യതകള്‍ പരിശോധിക്കാൻ റിട്ട.ജസ്‌റ്റിസ്‌ ഗോപാൽ ഗ‍ൗഡ കമീഷനെയും നിയമിച്ചു. കർണാടക സർക്കാരിന്റെ നടപടി അങ്ങേയറ്റം അസ്വസ്‌ഥതയുണ്ടാക്കുന്നുവെന്നും ഫെബ്രുവരി 3ന് അയച്ച കത്തിൽ എളമരം കരീം ചൂണ്ടിക്കാട്ടിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home