വീട്ടിലുള്ളത് പാമ്പും വിഷജന്തുക്കളും
തെലങ്കാനയിൽ വെള്ളവും വെളിച്ചവുമില്ലാത്ത വീടുകളുമായി കോൺഗ്രസ് സർക്കാർ

PHOTO: Facebook
ഹനംകൊണ്ട : കേരളത്തിൻ്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷൻ നിർത്തലാക്കാൻ ശ്രമിക്കുന്ന കോൺഗ്രസ്, അവർ ഭരിക്കുന്ന തെലങ്കാനയിൽ നിർമിച്ചത് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത വീടുകൾ . ഇന്ദിരമ്മ വീട് നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ ചിലവഴിച്ച് നിർമിച്ച വീടുകളിൽ വെള്ളവും വൈദ്യുതിയും പോലുമില്ല. കോൺഗ്രസ് പാർടി ഓഫീസിന്റെ രൂപസാദൃശ്യത്തിലാണ് വീടുകൾ പൂർണമായും നിർമിച്ചിരിക്കുന്നത്.
വെള്ളം, വൈദ്യുതി, മാലിന്യ സംസ്‌കരണം തുടങ്ങിയ പ്രാഥമിക സൗകര്യങ്ങൾ ഇല്ലാതെയാണ് ബാലസമുദ്രം പ്രദേശത്തെ ഹനംകൊണ്ടയിൽ 592 കുടുംബങ്ങൾക്ക് കോൺഗ്രസ് സർക്കാർ വീടുകൾ കൈമാറിയത്. വെള്ളം ഇല്ലാത്തതിനാൽ സമീപത്തുള്ള പൊതുശൗചാലയത്തെയാണ് വീട്ടുകാർ നിലവിൽ ആശ്രയിക്കുന്നത്.
രാത്രിയിൽ പാമ്പുകൾ ഉൾപ്പെടെയുള്ള വിഷജന്തുക്കളുടെ സാന്നിധ്യവും വീട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. മതിയായ സുരക്ഷ ഇല്ലാത്തതിനാൽ വീടുകളിൽ ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ചിലർ. പലരും പുതിയ വീടുകൾ ലഭിച്ചിട്ടും, സൗകര്യങ്ങളുടെ അപര്യാപ്‌തത മൂലം ബന്ധുക്കളുടെ വീടുകളിലാണ് ഇപ്പോഴും കഴിയുന്നത്.
കേരളത്തിൽ നിർമിക്കുന്ന വീടുകളിൽ കേന്ദ്രം ചെറിയ വിഹിതം നൽകുന്നതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ വെക്കണമെന്ന നിർദേശമുണ്ടായിരുന്നു. എന്നാൽ എൽഡിഎഫ് സർക്കാർ ആ നിർദേശത്തെ പൂർണമായും അവഗണിച്ചുകൊണ്ട് കേരളത്തിലെ വീടുകളുടെ നിർമാണം പൂർത്തീകരിക്കുകയായിരുന്നു. എന്നാൽ കോൺഗ്രസ് ഓഫീസ് എങ്ങനെയാണോ നിർമിക്കുന്നത്, അതിന് സമാനമായാണ് വീടുകളും നിർമിച്ചിരിക്കുന്നത്.









0 comments