ad
Deshabhimani

അധികാരമേറ്റ് രണ്ട് ദിവസം; കർണാടക കോൺ​ഗ്രസിൽ വീണ്ടും പൊട്ടിത്തെറി; മന്ത്രി രാജിവെച്ചു

D K Shivakumar Ramalinga Reddy

ആർ രാമലിംഗ റെഡ്ഡി, ഡി കെ ശിവകുമാർ

വെബ് ഡെസ്ക്

Published on Jun 05, 2026, 12:48 PM | 1 min read

ബം​ഗളൂരു: അധികാരവടംവലിക്കൊടുവിൽ സിദ്ധരാമയ്യയെ മാറ്റി ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയായിട്ടും കോൺ​ഗ്രസിൽ പൊട്ടിത്തെറി തുടരുന്നു. വകുപ്പ് വിഭജനത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി മുതിർന്ന കോൺഗ്രസ് നേതാവും കർണാടക മന്ത്രിയുമായ ആർ രാമലിംഗ റെഡ്ഡി രാജിവെച്ചു. ശിവകുമാർ മന്ത്രിസഭയിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വെറും രണ്ട് ദിവസത്തിന് ശേഷമാണ് രാമലിം​ഗയുടെ രാജി. കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബം​ഗളൂരു നഗരത്തിലുള്ള സമയത്താണ് ഈ രാജി എന്നതും ശ്രദ്ധേയമാണ്.


ബംഗളൂരു വികസന വകുപ്പ് തനിക്ക് നൽകാമെന്ന് മുൻപ് നൽകിയ ഉറപ്പിൽ നിന്ന് മുഖ്യമന്ത്രി ശിവകുമാർ "യു-ടേൺ" എടുത്തതായി റെഡ്ഡി ആരോപിച്ചു. രണ്ടര വർഷത്തിന് ശേഷം ശിവകുമാർ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമ്പോൾ ഈ വകുപ്പ് തനിക്ക് കൈമാറാമെന്ന ധാരണയിൽ 2023ൽ തന്നെ ഇത് സംബന്ധിച്ച് ഉറപ്പ് നൽകിയിരുന്നതാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.


"ഞാൻ വീണ്ടും വീണ്ടും അപമാനിക്കപ്പെട്ടു, ഇനിയിത് സഹിക്കാൻ കഴിയില്ല. സ്വന്തം മനസ്സാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിക്കാനാകില്ല"- റെഡ്ഡി പറഞ്ഞു.


കഴിഞ്ഞ 53 വർഷമായി താൻ കോൺഗ്രസിനൊപ്പമുണ്ടെന്നും, മന്ത്രിസ്ഥാനം രാജിവെച്ചാലും പാർടിയിൽ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.


വകുപ്പ് വിഭജനത്തിൽ അതൃപ്തിയുമായി മുതിർന്ന നേതാവ് കെ എച്ച് മുനിയപ്പയും രം​ഗത്തെത്തിയിട്ടുണ്ട്. ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് ആണ് മുനിയപ്പയ്ക്ക് നൽകിയിരുന്നത്. എന്നാൽ സീനിയോറിറ്റി പരിഗണിച്ചുള്ള വകുപ്പ് വേണമെന്നാണ് മുനിയപ്പയുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home