Deshabhimani

print edition സുപ്രീംകോടതിയിൽ വിശ്വാസം നഷ്‌ടപ്പെട്ടു: കപിൽ സിബൽ

KAPIL SIBAL
വെബ് ഡെസ്ക്

Published on Oct 12, 2026, 01:14 AM | 1 min read

ന്യൂഡൽഹി: സുപ്രീംകോടതിയിലുള്ള വിശ്വാസം ഏറെക്കുറെ നശിച്ചുവെന്ന്‌ രാജ്യത്തെ തലയെടുപ്പുള്ള അഭിഭാഷകരിലൊരാളായ കപിൽ സിബൽ. ഞായറാഴ്‌ചത്തെ സുപ്രീംകോടതിയുടെ അടിയന്തര സിറ്റിങ്ങിനുശേഷമാണ്‌ സിബലിന്റെ തുറന്നുപറച്ചിൽ. എസ്‌ഐആറിലൂടെ പ‍ൗരരുടെ വോട്ടവകാശം കമീഷൻ ഇല്ലാതാക്കിയെന്ന്‌ പലവട്ടം പറഞ്ഞിട്ടും കോടതി ഒന്നും ചെയ്‌തില്ലെന്ന്‌ മാധ്യമങ്ങളോട്‌ പ്രതികരിച്ചു.


‘ഇ‍ൗ സർക്കാർ പോകണമെന്ന്‌ ജനങ്ങൾ ആഗ്രഹിക്കുന്നു. ഭരണഘടനയെ രക്ഷിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍ അത്‌ സുപ്രീംകോടതിക്ക്‌ മാത്രമാണ്‌. പക്ഷേ കോടതി കയറി മടുത്തു. പോയിട്ട് ഒരു പ്രയോജനവുമുണ്ടെന്ന് തോന്നുന്നില്ല. സുപ്രീം കോടതിയിൽ എനിക്ക് വലിയ പ്രതീക്ഷയില്ല. വോട്ടർമാരുടെ പേരുകൾ തെറ്റായി നീക്കം ചെയ്യുകയും തെറ്റായി ഉൾപ്പെടുത്തുകയുംചെയ്തുവെന്ന്‌ പലവട്ടം കോടതിയോട്‌ പറഞ്ഞു. മാസങ്ങളോളം ഞാൻ വാദിച്ചു. ബംഗാളിലെ പട്ടികയിൽനിന്ന്‌ ഒഴിവാക്കപ്പെട്ട 93 ശതമാനം പേരെയും തിരിച്ചെടുത്തുവെന്ന്‌ കോടതിയും അറിഞ്ഞുകാണും. പക്ഷേ കോടതിയിൽനിന്ന്‌ ഒരു ആശ്വാസവും കിട്ടിയില്ല, ഞാൻ മടുത്തു. എനിക്ക്‌ പ്രതീക്ഷയില്ല’– തളർച്ചയുള്ള സ്വരത്തിൽ സിബൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home