ad
Deshabhimani

ആളുകൾ എന്നെ 'ദുര്‍ മന്ത്രവാദിനി' എന്ന് വിളിച്ചു, രക്തം കുടിക്കുന്നവളെന്ന് പ്രചരിപ്പിച്ചു: കങ്കണ റണാവത്ത്

kangana.png
വെബ് ഡെസ്ക്

Published on Apr 16, 2026, 08:24 PM | 1 min read

മുംബൈ: തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ കാലഘട്ടത്തെക്കുറിച്ച് മനസ്സ് തുറന്ന് നടി കങ്കണ റണാവത്ത്. ഇരുപതുകളുടെ അവസാനത്തിൽ താൻ നേരിട്ട വ്യക്തിപരമായ ആക്രമണങ്ങളെയും കടുത്ത സൈബർ വേട്ടയെയും കുറിച്ചാണ് കങ്കണ സംസാരിച്ചത്. മുൻ പങ്കാളിയുമായുണ്ടായ തർക്കങ്ങൾക്കിടെ തന്നെ ഒരു 'മന്ത്രവാദിനി' ആയി ചിത്രീകരിക്കാനും ദുർ മന്ത്രവാദം ചെയ്യുന്നുവെന്ന് വരുത്തിത്തീർക്കാനും ആസൂത്രിതമായ ശ്രമങ്ങൾ നടന്നതായി കങ്കണ ആരോപിച്ചു.


എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് കങ്കണ തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്. "എന്റെ മുൻ പങ്കാളി എനിക്കെതിരെ കേസ് ഫയൽ ചെയ്തതിന് പിന്നാലെ, ചിലർ രംഗത്തെത്തുകയും ഞാൻ ഒരു ചുഡൈൽ ആണെന്നും രക്തം കുടിക്കുന്നവളാണെന്നും കറുത്ത കർട്ടനുകളിട്ട മുറിയിൽ ഇരുന്ന് ആഭിചാരം നടത്തുന്നവളാണെന്നും പ്രചരിപ്പിച്ചു. 26-27 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് ഞാൻ ഇത്രയും വലിയ വേട്ടയാടലിന് ഇരയായത്," കങ്കണ പറഞ്ഞു. തന്നെ ഇത്ര ക്രൂരമായി പെരുമാറിയവരോട് തിരിച്ച് മാന്യമായി പെരുമാറേണ്ട കാര്യമില്ലെന്നും നടി കൂട്ടിച്ചേർത്തു.


തന്റെ കരിയറിലെ വഴിത്തിരിവായ 'ക്വീൻ' എന്ന സിനിമയാണ് ആ പ്രതിസന്ധികളെ മറികടക്കാൻ സഹായിച്ചതെന്ന് കങ്കണ ഓർത്തെടുത്തു. നായകനോ ആക്ഷൻ രംഗങ്ങളോ ഇല്ലാത്ത, കുർത്തയും ബെൽബോട്ടം പാന്റും ധരിച്ച ഒരു സാധാരണ പെൺകുട്ടിയെ അവതരിപ്പിച്ച ചിത്രം ബോളിവുഡിലെ പതിവ് നായിക സങ്കൽപ്പങ്ങളെ തകർത്തതായും തന്നെ രാജ്യത്തെ മുൻനിര നായികമാരിലൊരാളാക്കി മാറ്റിയതായും കങ്കണ പറഞ്ഞു.


മുൻ കാമുകൻ അധ്യായൻ സുമൻ 2016-ൽ നൽകിയ ഒരു അഭിമുഖത്തിൽ കങ്കണ തന്നെക്കൊണ്ട് പൂജകൾ ചെയ്യിപ്പിക്കാറുണ്ടായിരുന്നുവെന്ന് ആരോപിച്ചതിനെ തുടർന്നാണ് ഈ വിവാദങ്ങൾ മുൻപ് തലപൊക്കിയത്. കങ്കണയും സഹോദരി രംഗോളിയും നടത്തിയ പരാമർശങ്ങൾക്കെതിരെ ആദിത്യ പഞ്ചോളിയും ഭാര്യ സെറീന വഹാബും മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്ന കാര്യവും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home