print edition ജൻ ആക്രോശ് റാലി : ജുനൈദിന്റെ ഉമ്മയെത്തി, പോരാട്ടത്തിന് പിന്തുണയറിയിക്കാൻ

എം എ ബേബി, ബൃന്ദ കാരാട്ട് എന്നിവരുമായി ജുനൈദിന്റെ ഉമ്മ സൈറ സംസാരിക്കുന്നു
ന്യൂഡൽഹി: ബീഫ് കൈവശംവച്ചുവെന്ന് ആരോപിച്ച് സംഘപരിവാർ ക്രിമിനലുകൾ കൊലപ്പെടുത്തിയ ഹരിയാനയിലെ ജുനൈദിന്റെ ഉമ്മയും സഹോദരനും ജൻ ആക്രോശ് റാലിക്ക് ഐക്യദാര്‍ഢ്യമറിയിച്ച് ഡൽഹി രാംലീല മൈതാനിലെത്തി. ഉമ്മ സൈറാബാനുവും സഹോദരൻ കാസിമും സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, മുതിർന്ന നേതാക്കളായ ബൃന്ദ കാരാട്ട്, സുഭാഷിണി അലി എന്നിവരുമായി സംസാരിച്ചു.
സംഘപരിവാറിനെതിരായ പോരാട്ടത്തിൽ സിപിഐ എം മാത്രമേ തങ്ങളുടെ കൂടെ നിന്നുള്ളൂവെന്ന് സൈറാബാനു പറഞ്ഞു. 2017ൽ ജൂണ്‍ 22ന് ഡല്‍ഹി-–മഥുര ട്രെയിനിലാണ് പതിനാറുകാരനായ ജുനൈദ് ഖാനെ തീവ്രഹിന്ദുത്വവാദികള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. ചെറിയ പെരുന്നാൾ ദിനത്തിൽ സാധനങ്ങൾ വാങ്ങി ഡൽഹിയിൽനിന്ന് ജുനൈദും സഹോദരങ്ങളും തിരിച്ചുവരുന്നതിനിടെയായിരുന്നു സംഭവം. അന്നുമുതൽ ജുനൈദിന്റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകുന്നത് സിപിഐ എമ്മാണ്. കേസ് നടത്താന്‍ എല്ലാപിന്തുണയും നൽകി.










0 comments