തമിഴ്നാട് വര്‍ഗീയശക്തികളുടെ വെല്ലുവിളി നേരിടുന്നത് കോൺഗ്രസ് മനസ്സിലാക്കുന്നില്ലെന്നും വിമർശം
print edition 'തമിഴ്നാട് കോൺഗ്രസ് നീങ്ങുന്നത് നാശത്തിലേക്ക് ' ; പൊട്ടിത്തെറിച്ച് ജോതിമണി എംപി

ചെന്നൈ
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്നാട് പാര്‍ടി നേതൃത്വത്തിനെതിരെ പരസ്യമായി ആഞ്ഞടിച്ച് കോൺഗ്രസ് നേതാവും കരൂര്‍ എംപിയുമായ എസ് ജോതിമണി. ചില നേതാക്കളുടെ സ്വാര്‍ത്ഥ താൽപ്പര്യങ്ങള്‍ കാരണം ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കാതെ സംസ്ഥാനത്തെ കോൺഗ്രസ് പാര്‍ടി നാശത്തിലേക്ക് നീങ്ങുകയാണെന്ന് ജോതിമണി സമൂഹമാധ്യമത്തിൽ കുറിച്ചു.
വര്‍ഗീയ വികാരം ഇളക്കിവിട്ട് തമിഴ്നാട്ടിൽ അധികാരം പിടിച്ചെടുക്കാൻ ഒരു "ആള്‍ക്കൂട്ടം' കാത്തിരിക്കുകയാണ്. ഈ സമയത്ത് വരുന്ന തെരഞ്ഞെടുപ്പിനെ വലിയശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടത് എല്ലാ രാഷ്ട്രീയ പാര്‍ടികളുടെയും ഉത്തരവാദിത്വമാണ്. ഈ ഉത്തരവാദിത്വം കോൺഗ്രസ് പാര്‍ടി ശരിയായ നിലയിൽ മനസിലാക്കിയിട്ടുണ്ടോയെന്ന ചോദ്യം തള്ളിക്കളയാനാകില്ലെന്നും ജോതിമണി പറഞ്ഞു.
രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും ആശയങ്ങളിലും വെള്ളം ചേര്‍ക്കുന്നത് വേദനിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ബൂത്ത് ഏജന്റുമാരുടെ പട്ടിക തെരഞ്ഞെടുപ്പ് കമീഷന് നൽകുന്നത് തടഞ്ഞ് സ്വന്തം എംപിയെ ഒതുക്കാൻ ശ്രമിക്കുന്നു. രാഹുൽ ഗാന്ധിയുടെ ആശയങ്ങള്‍ക്ക് വിരുദ്ധമായാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം പോകുന്നതെന്നും ജോതിമണി പറഞ്ഞു.










0 comments