print edition തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ച് ബ്രിട്ടാസ്; ഫോം 6ലെ നിയമവിരുദ്ധ മാറ്റം പിൻവലിക്കണം

ന്യൂഡൽഹി: പുതിയ വോട്ടർമാർ ഫോം 6 സമർപ്പിക്കുന്പോൾ അപേക്ഷകരുടെ മാതാപിതാക്കളുടെ എസ്‌ഐആർ വിശദാംശം നിർബന്ധമായും നൽകണമെന്ന വ്യവസ്ഥ അടിച്ചേൽപ്പിച്ച നടപടിക്കെതിരെ സിപിഐ എം രാജ്യസഭാനേതാവ് ജോൺ ബ്രിട്ടാസ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്ക് കത്ത് നൽകി.
1960ലെ വോട്ടർമാരുടെ രജിസ്‌ട്രേഷൻ ചട്ടങ്ങളോ ബന്ധപ്പെട്ട വിജ്ഞാപനങ്ങളോ ഭേദഗതി ചെയ്യാതെയാണ് ഇത് നടപ്പിലാക്കിയത്. തെരഞ്ഞെടുപ്പ് കമീഷന്റെ ഓൺലൈൻ പോർട്ടലിനെ ഒൗദ്യോഗിക ഗസറ്റായി കണക്കാക്കാനാകില്ല. ഇത് അംഗീകരിച്ചാൽ നാളെ വോട്ടർ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട നിയമസുരക്ഷകൾ ചട്ടഭേദഗതി കൂടാതെ പോർട്ടലിലൂടെ മാറ്റാനാകും.
പുതിയ വോട്ടർമാരുടെയും കുടിയേറ്റ തൊഴിലാളികളുടെയും ദത്തെടുക്കപ്പെട്ടവരുടെയും അനാഥരുടെയും അവകാശം ഹനിക്കുന്ന പുതിയ നിബന്ധന അടിയന്തിരമായി പിൻവലിക്കണമെന്നും ബ്രിട്ടാസ് ആവശ്യപ്പെട്ടു.










0 comments