print edition ആശുപത്രികളെ നിയന്ത്രണത്തിലാക്കി

ന്യൂഡൽഹി: ഡൽഹിയിലെ സർക്കാർ ആശുപത്രികളെല്ലാം ഡൽഹി പൊലീസിന്റെയും അമിത് ഷായുടെയും പൂർണ നിയന്ത്രണത്തിലാണെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. പൊലീസ് നരനായാട്ടിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ കാണാനെത്തിയപ്പോൾ പൊലീസ് തടഞ്ഞതിന് പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യപ്രവർത്തകർക്ക് പോലും ആശുപത്രിയിൽ സ്വാതന്ത്ര്യമില്ല. ഗുരുതര പരിക്കേറ്റ് ആശുപത്രിയിലായ കുട്ടികളെ കാണാൻ അവരുടെ ബന്ധുക്കളെയോ എംപിമാരെയോ അനുവദിക്കുന്നില്ല. പ്രക്ഷോഭം നടത്തിയ ചെറുപ്പക്കാരെ താൻ ബഹുമാനിക്കുന്നു എന്നാണ് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. എന്നാൽ കഴിഞ്ഞ ഇരുപതാം തീയതി എവിടെയായിരുന്നു ആ പറഞ്ഞ ബഹുമാനം. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇത്രയും ക്രൂരമായി വിദ്യാർഥികളെ മർദിച്ചിട്ടില്ല. ഇതിന് കാരണക്കാരനായ അമിത് ഷാ രാജിവയ്ക്കണമെന്നും ബ്രിട്ടാസ് പറഞ്ഞു.









0 comments