ജമ്മു കശ്‌മീരിലെ മേഘവിസ്‌ഫോടനം; 48 മരണം‍, 38 പേരുടെ നില ഗുരുതരം

chositi cloudbirst.png

മിന്നൽപ്രളയത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തപ്പോൾ. PHOTO: PTI

വെബ് ഡെസ്ക്

Published on Aug 14, 2025, 09:29 PM | 1 min read

ശ്രീനഗർ: ജമ്മു കശ്‌മീരിലെ കിഷ്‌ത്വാർ ജില്ലയിലെ ചോസിതിയിലുണ്ടായ മേഘവിസ്‌ഫോടനത്തിൽ 46 മരണം. മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ രണ്ട് സിഐഎസ്എഫ് ജവാന്മാരും ഉൾപ്പെടും.


രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ്‌ ഉൾപ്പെടെയുള്ള വിവധ സേനാവിഭാഗങ്ങൾ ചോസിതിയിലെത്തിയിട്ടുണ്ട്. മിന്നൽപ്രളയത്തെത്തുടർന്നുണ്ടായ അവശിഷ്ടങ്ങളിൽ നിന്ന്‌ 167 പേരെയാണ്‌ ഇതുവരെ രക്ഷപ്പെടുത്തിയത്‌. ഇതിൽ 38 പേരുടെ നില അതീവഗുരുതരമായി തുടരുന്നു. പരിക്കേറ്റവരെ സമീപത്തുള്ള അത്തോളി ആശുപത്രിയിലും കിഷ്‌ത്വാർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുന്നു.

മചായ്‌ൽ മാതാ ക്ഷേത്രത്തിലേക്ക്‌ തീർഥാടകർ പോകുന്ന വഴിയാണ്‌ മേഘവിസ്‌ഫോടനമുണ്ടായത്‌ എന്നത് ദുരന്തത്തിന്റെ വ്യാപ്‌തി വർധിപ്പിക്കുന്നു. 2,800 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ ഇപ്പോൾ തീർഥാടന കാലമാണ്‌. ക്ഷേത്രത്തിലേക്ക്‌ കാൽനടയായി പോവുന്ന തീർഥാടകർ വാഹനങ്ങൾ നിർത്തിവയ്‌ക്കുന്നത്‌ ചോസിതിയിലാണ്‌.


തീർഥാടനകാലത്ത്‌ ആയിരക്കണക്കിനാളുകളാണ്‌ ക്ഷേത്രത്തിലേക്കുത്തന്നത്‌. ദുരന്തത്തെത്തുടർന്ന്‌ ക്ഷേത്രത്തിലേക്കുള്ള യാത്ര നിർത്തിവച്ചു. ജൂലൈ 25 മുതൽ സെപ്‌തംബർ അഞ്ചുവരെയാണ്‌ തീർഥാടനകാലം.



deshabhimani section

Related News

View More
0 comments
Sort by

Home