കേന്ദ്രമന്ത്രിയുടെ ചെറുമകളെ ഭർത്താവ് വെടിവച്ചുകൊന്നു

ഗയ: കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചിയുടെ ചെറുമകളെ ഭർത്താവ് വെടിവച്ചുകൊന്നു. ബിഹാറിലെ ഗയയിൽ ടേടുവ ഗ്രാമത്തിലെ വീട്ടിലാണ് സുഷമദേവി കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. സുഷമയും ഭർത്താവ് രമേഷും തമ്മിലുണ്ടായ തർക്കമാണ് വെടിവയ്‌പ്പിൽ കലാശിച്ചത്. നാടൻതോക്കുകൊണ്ട് രമേഷ് വെടിവയ്ക്കുകയായിരുന്നു.
രമേഷിനെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി പൊലീസ് അറിയിച്ചു. ഗയയിൽനിന്നുള്ള എംപിയും എൻഡിഎ സഖ്യകക്ഷിയായ ഹിന്ദുസ്ഥാനി അവാം മോർച്ചയുടെ സ്ഥാപകനേതാവുമാണ് ജിതൻ റാം മാഞ്ചി. ബിഹാർ മഹാദളിത് വികസന പദ്ധതിക്കു കീഴിൽ പ്രവർത്തിക്കുന്ന വികാസ് മിത്രയാണ് സുഷമ. പട്‌നയിലെ ലോറി ഡ്രൈവറാണ് രമേഷ്.









0 comments