എൻഡിഎയിൽ ബഹുമാനം കിട്ടുന്നില്ല; കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്‌ക്കുമെന്ന് മാഞ്ചി

jitan ram manjhi
വെബ് ഡെസ്ക്

Published on Jan 24, 2025, 02:29 AM | 1 min read

ന്യൂഡൽഹി : എൻഡിഎയിൽ ബഹുമാനം ലഭിക്കുന്നില്ലെന്നും വേണ്ടിവന്നാൽ കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്‌ക്കുമെന്നും ഹിന്ദുസ്ഥാനി അവാം മോർച്ച അധ്യക്ഷൻ ജിതൻ റാം മാഞ്ചി. ബിഹാറിലെ മുംഗേറിൽ ദളിത്‌ വിഭാഗമായ ‘ഭുയാൻ–--മുഹ്‌സാർ’ സംഘടിപ്പിച്ച പൊതുപരിപാടിയിലാണ്‌ കേന്ദ്ര സൂഷ്‌മ–-ചെറുകിട വ്യവസായ മന്ത്രിയുടെ പരസ്യ പ്രതികരണം.


ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ്‌ ഈ വർഷം നടക്കാനിരിക്കെയാണ്‌ ദളിത്‌ നേതാവായ മാഞ്ചി അതൃപ്‌തി പരസ്യമാക്കിയത്‌."ഡൽഹിയിലും ജാർഖണ്ഡിലും ഒറ്റ സീറ്റും എൻഡിഎ നൽകിയില്ല. ആവശ്യപ്പെടാത്തതുകൊണ്ടാണെന്ന്‌ അവർ പറഞ്ഞേക്കാം. എന്നാൽ അത്‌ നീതിയാണോ. ഈ സംസ്ഥാനങ്ങളിൽ സ്വാധീനമില്ലാത്തതിനാലാണ്‌ അവഗണിക്കപ്പെട്ടതെങ്കിൽ ബിഹാറിൽ പ്രസക്തി തെളിയിക്കണം. 40 സീറ്റെങ്കിലും മത്സരിക്കാൻ ലഭിക്കണം'–-മുൻ മുഖ്യമന്ത്രികൂടിയായ മാഞ്ചി പറഞ്ഞു.


അതേസമയം, ദളിത്‌ വിഭാഗങ്ങൾക്ക്‌ അവകാശങ്ങൾ നേടിക്കൊടുക്കാൻ ആഗ്രഹിക്കുന്നെങ്കില്‍ അധികാരത്തിന്റെ ആനുകൂല്യം ഉപേക്ഷിച്ച്‌ സാമൂഹ്യനീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ മാഞ്ചി അണിചേരണമെന്ന്‌ ആർജെഡി ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home