print edition ജന്തർമന്തറിലെത്തി മുഹമ്മദ് സലിമും അമ്രാ റാമും

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് 24 ദിവസമായി ഡൽഹി ജന്തർമന്തറിൽ സമരമിരിക്കുന്നവർക്ക് ഐക്യദാർഢ്യവുമായി സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ മുഹമ്മദ് സലിം, അമ്രാ റാം എംപി എന്നിവർ. 16 ദിവസമായി നിരാഹാരമിരിക്കുന്ന സാമൂഹ്യപ്രവർത്തകൻ സോനം വാങ്‌ചുക്കിനെ നേതാക്കൾ സന്ദർശിച്ചു.
എസ്‌എഫ്‌ഐയുടെ ക്രാന്തി കോർണറിലും സന്ദർശനം നടത്തി. കോക്രോച്ച് ജനതാ പാർടി(സിജെപി) സ്ഥാപകൻ അഭിജീത്ത് ദീപ്‌കെ ഉൾപ്പെടെയുള്ള പ്രവർത്തകരുമായി സംസാരിച്ചു. ഡൽഹി മുൻ മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷിയും സമരവേദിയിലെത്തി.
സോനം വാങ്‌ചുക്കിന്റെ ആരോഗ്യ നില മോശമായിട്ടും പ്രതിഷേധത്തെ ഗൗനിക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. രാജ്യത്തെ മുഖ്യധാര മാധ്യമങ്ങളും സമരത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്. നിരാഹാരമാരംഭിച്ചശേഷം വാങ്‌ചുക്കിന്റെ ശരീരഭാരം എട്ട് കിലോ കുറഞ്ഞു.











0 comments