print edition മണ്ണിടിച്ചിലിൽ ദേശീയപാത അടച്ചു; കശ്‌മീരിൽ 1700 ട്രക്ക് കുടുങ്ങി

ശ്രീനഗർ: കനത്ത മഴയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ജമ്മുകശ്‌മീരിൽ ജമ്മു–ശ്രീനഗർ ദേശീയപാത അടച്ചു. 1700 ട്രക്കും നിരവധി പാസഞ്ചർ വാഹനങ്ങളുമടക്കം കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ഉദ്ദംപുർ ജില്ലയിലും ദോഡ ജില്ലയിലുമാണ് മണ്ണിടിച്ചിലുണ്ടായത്.
ദോഡയിൽ ദേശീയപാതയിലെ പാലത്തിൽ വിള്ളലുണ്ടായെന്ന സംശയത്തെ തുടർന്ന് ഗതാഗതം നിരോധിച്ചു. സുരക്ഷാ പരിശോധനകൾ പുരോഗമിക്കുകയാണ്. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഉൗർജിതമാക്കിയതായി അധികൃതർ അറിയിച്ചു.










0 comments