print edition ജയ്‌ശങ്കർ റൂബിയോ ഫോൺ സംഭാഷണം ; ട്രംപിന്റെ അവഹേളനം ചോദ്യംചെയ്‌തില്ല

ന്യൂഡൽഹി
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടർച്ചയായി അവഹേളിക്കുകയാണെങ്കിലും യുഎസ് സമ്മർദങ്ങൾക്ക് ആവർത്തിച്ച് വഴങ്ങി കേന്ദ്രത്തിലെ ബിജെപി സർക്കാർ. യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ട്രംപിന്റെ അവഹേളന പരാമർശങ്ങളെ അപലപിക്കാൻ വിദേശമന്ത്രി എസ് ജയ്‌ശങ്കര്‍ മുതിര്‍ന്നില്ല. വെനസ്വേലയിലെ അമേരിക്കൻ കടന്നുകയറ്റത്തോടുള്ള പ്രതിഷേധവും രേഖപ്പെടുത്തിയില്ല.
വ്യാപാര കരാർ ചർച്ചകൾ മുന്നോട്ടു കൊണ്ടുപോകാൻ സംഭാഷണത്തിൽ ധാരണയായി. റൂബിയോയുമായി നല്ല സംഭാഷണമാണ് ഉണ്ടായതെന്നും വ്യാപാരം അടക്കമുള്ള വിഷയങ്ങൾ ചർച്ചയായെന്നും ജയ്‌ശങ്കർ സമൂഹമാധ്യമത്തിൽ കുറിച്ചു. ആണവോർജ മേഖലയെ സ്വകാര്യവൽക്കരിച്ച നിയമനിർമാണം കൊണ്ടുവന്നതിനെ റൂബിയോ അഭിനന്ദിച്ചു. ജിഎസ്‌ടി പരിഷ്‌ക്കരണം, ആണവോർജ മേഖലയുടെ സ്വകാര്യവൽക്കരണം, ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം എഫ്‌ഡിഐ അനുവദിക്കൽ, ലേബർ കോഡുകൾ നടപ്പാക്കൽ തുടങ്ങി കേന്ദ്ര ബിജെപി സർക്കാരിന്റെ സമീപകാലത്തെ നിയമനിർമാണങ്ങളും നയതീരുമാനങ്ങളുമെല്ലാം യുഎസ് സമ്മർദപ്രകാരമാണെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് ജയ്‌ശങ്കർ– റൂബിയോ സംഭാഷണം.










0 comments