ad
Deshabhimani

കള്ളപ്പണം വെളുപ്പിക്കൽ; കർണാടക മന്ത്രിയുടെ വസതിയിൽ ഇഡി റെയ്ഡ്

satish
വെബ് ഡെസ്ക്

Published on Sep 09, 2026, 01:38 PM | 1 min read

ബം​ഗളൂരു : കർണാടക പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജാർക്കിഹോളിയുടെ വസതിയിൽ ഇഡി റെയ്ഡ്. ജാർക്കിഹോളിയുടെ മകളും എംപിയുമായ പ്രിയങ്ക ജാർക്കിഹോളിയുടെ വസതിയിലടക്കം 18 ഇടങ്ങളിലാണ് പരിശോധന.


ബാര്‍ ലൈസന്‍സ് വിതരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് പരിശോധന നടത്തിയത്. 2013 - 16കാലയളവിലെ സിദ്ധരാമയ്യ സര്‍ക്കാരില്‍ എക്‌സൈസ് മന്ത്രിയായിരുന്നു ജാര്‍ക്കിഹോളി. കര്‍ണാടകയില്‍ ബെംഗളുരുവിലെ അഞ്ചിടങ്ങളിലും ബെലഗാവിയിലും ഇഡി പരിശോധന നടത്തി. ജാർക്കിഹോളിയുടെ സഹോദരൻ മഞ്ജുനാഥിന്റെ വസതിയിലും റെയ്ഡ് നടത്തി. എക്‌സൈസ് വകുപ്പിലെ ക്രമക്കേടില്‍ ഇതിന് മുൻപും സതീഷ് ജാർക്കിഹോളിക്കെതിരെ നടപടിയുണ്ടായിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home