ഡൽഹിയിൽ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു; നാലുപേർക്ക് പരിക്ക്

ന്യൂഡൽഹി: തെക്കുകിഴക്കൻ ഡൽഹിയിലെ ഒഖ്ല ഫേസ് ഒന്നിൽ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ 10.45ഓടെയാണ് സംഭവം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
ഒഖ്ല ഫേസ് ഒന്നിലെ ഡി-23ൽ പ്രവർത്തിക്കുന്ന വാണിജ്യ ഓക്സിജൻ സിലിണ്ടർ ഗോഡൗണിലാണ് സ്ഫോടനമുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. സിലിണ്ടറുകളുമായി എത്തിയ ടാറ്റ 407 വാഹനം സ്ഥലത്തുണ്ടായിരുന്ന സമയത്താണ് അതിലുണ്ടായിരുന്ന ഒരു സിലിണ്ടർ പൊട്ടിത്തെറിച്ചത്. പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി പ്രദേശം സുരക്ഷിതമാക്കി.
ഗോഡൗൺ ഉടമയെ ശ്യാം മോഹൻ എന്നാണ് പൊലീസ് തിരിച്ചറിഞ്ഞത്. മരിച്ചയാളുടെയും പരിക്കേറ്റവരുടെയും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സിലിണ്ടർ പൊട്ടിത്തെറിക്കാനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും സിലിണ്ടറുകളുടെ ഉടമസ്ഥതയും വിതരണ ഏജൻസിയും ഉൾപ്പെടെ പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു.









0 comments