ad
Deshabhimani

പോഷകാഹാര മേഖലയിൽ അടിസ്ഥാന പരിശീലനം; അസാപ് കേരളയുടെ ഫൗണ്ടേഷൻ ഇൻ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് കോഴ്‌സ്

asap kerala programme
വെബ് ഡെസ്ക്

Published on Sep 09, 2026, 02:35 PM | 1 min read

തിരുവനന്തപുരം: ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ, സമീകൃത പോഷണം, ഫിറ്റ്നസ്, വെൽനെസ് എന്നിവയിൽ അടിസ്ഥാനപരമായ അറിവും പ്രായോഗിക പരിജ്ഞാനവും നൽകുന്നതിനായി അസാപ് കേരളയുടെ നേതൃത്വത്തിൽ ഫൗണ്ടേഷൻ ഇൻ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് കോഴ്‌സ് ആരംഭിച്ചു. 150 മണിക്കൂർ ദൈർഘ്യമുള്ള ഹൈബ്രിഡ് പരിശീലന പരിപാടിക്ക് പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത.


കായികരംഗത്തും ഫിറ്റ്നസ് മേഖലയിലും താൽപ്പര്യമുള്ളവർക്ക് പ്രയോജനപ്പെടുന്ന സ്പോർട്സ് ന്യൂട്രീഷൻ, ന്യൂട്രിയന്റ് ടൈമിംഗ്, ഹൈഡ്രേഷൻ, ഇലക്ട്രോലൈറ്റ് മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളും കോഴ്‌സിന്റെ ഭാഗമാണ്. പ്രായോഗിക പരിശീലനത്തിന്റെ ഭാഗമായി പോഷകാഹാര വിലയിരുത്തൽ, ഡയറ്റ് പ്ലാൻ തയ്യാറാക്കൽ, ഏകദിന–ത്രിദിന ഭക്ഷണക്രമങ്ങൾ രൂപപ്പെടുത്തൽ, കേസ് അധിഷ്ഠിത ഡയറ്റ് പ്ലാനിംഗ്, ഇന്റേൺഷിപ്പ് എന്നിവ കോഴ്സിന്റെ ഭാഗമാണ്.


കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കുമായി അസാപ് കേരളയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുകയോ 7306198375 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home