ad
Deshabhimani

സ്കൂട്ടറും ബസും കൂട്ടിയിടിച്ചു; എൻജിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം

accident student died
വെബ് ഡെസ്ക്

Published on Sep 09, 2026, 12:56 PM | 1 min read

മാവേലിക്കര : സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു. ചെങ്ങന്നൂർ കൊഴുവല്ലൂർ സെൻ്റ് തോമസ് എൻജിനീയറിങ് കോളേജിലെ ഒന്നാംവർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി പി പരമേശ്വർ (18) ആണ് മരിച്ചത്. കായംകുളം തിരുവല്ല സംസ്ഥാനപാതയിൽ ചെട്ടികുളങ്ങര ക്ഷേത്ര ജങ്ഷന് സമീപം ബുധൻ രാവിലെ 8.20 നായിരുന്നു അപകടം.


ബഹറൈനിൽ ജോലി ചെയ്യുന്ന ചെട്ടികുളങ്ങര കൈത തെക്ക് ശശി ഭവനത്തിൽ പ്രസാദിന്റെയും കണ്ണമംഗലം സൗത്ത് ജിയുപിഎസിലെ അധ്യാപിക ശശികലയുടെയും മകനാണ്. കോളേജിലേക്ക് പോകാനായി സ്കൂട്ടറിൽ ചെട്ടികുളങ്ങരയിൽ നിന്ന് പോകുമ്പോൾ കായംകുളം ഭാഗത്തേക്ക് വന്ന സ്വകാര്യബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. പരമേശ്വർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയ സ്കൂട്ടർ പിന്നാലെ വന്ന ബൈക്കിലിടിച്ചു. ബൈക്ക് യാത്രികനായ തിരുവനന്തപുരം മലയിൻകീഴ് സ്വദേശി സന്തോഷിന് പരിക്കേറ്റു. ഇയാൾ തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചെട്ടികുളങ്ങര നിർമിതി കേന്ദ്രത്തിലെ ജീവനക്കാരനാണ് സന്തോഷ്. പരമേശ്വറിന്റെ സഹോദരി: ഗൗരി പ്രിയ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home