ad
Deshabhimani

ദൂരദർശൻ മലയാളം ആദ്യ ന്യൂസ് എഡിറ്റർ ഇ കെ കൃഷ്ണൻ നായർ അന്തരിച്ചു

Dooradarshan

ഇ കെ കൃഷ്ണൻ നായർ

വെബ് ഡെസ്ക്

Published on Sep 09, 2026, 12:38 PM | 1 min read

തിരുവനന്തപുരം: ദൂരദർശൻ മലയാളം വാർത്തയുടെ ആദ്യ ന്യൂസ് എഡിറ്റർ ഇ കെ കൃഷ്ണൻ നായർ (97) അന്തരിച്ചു. ചൊവ്വ രാത്രി തിരുവനന്തപുരത്തായിരുന്നു അന്ത്യം. ചങ്ങനാശ്ശേരി എസ് ബി കോളേജിൽ നിന്നും ബിരുദം നേടി. 1950 കാലഘട്ടത്തിൽ കൈനകരി, ആലപ്പുഴ തിരുവമ്പാടി സ്കൂളുകളിൽ അധ്യാപകനായി ജോലി ചെയ്തു.


ശേഷം കേന്ദ്ര ഗവണ്മെന്റ് സർവീസിൽ മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ്ൽ ഫീൽഡ് പബ്ലിസിറ്റി, ആൾ ഇന്ത്യ റേഡിയോ, ദൂർദർശൻ എന്നീ വകുപ്പുകളിൽ പ്രവർത്തിച്ചു. തിരുവനന്തപുരം ദൂർദർശൻ ന്യൂസ്‌ ഡയറക്ടർ ആയി സർവീസിൽ നിന്ന് വിരമിച്ചു. നിലവിൽ മൃതദേഹം തിരുവനന്തപുരം കൈതമുക്കിലെ വസതിയിൽ. സംസ്കാരം പിന്നീട്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home