ad
Deshabhimani

അർധരാത്രിയിൽ 60 അടി നീളമുള്ള ഇരുമ്പ് പാലം മോഷ്ടിച്ചു ; അഞ്ച് പേർ അറസ്റ്റിൽ

bridge

എ ഐ പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jan 24, 2026, 05:10 PM | 1 min read

റായ്പൂർ: ഛത്തീസ്ഗഢിൽ 60 അടി നീളമുള്ള ഇരുമ്പ് പാലം 15 പേരടങ്ങുന്ന സംഘം മോഷ്ടിച്ചു. കോർബ ടൗണിലാണ് സംഭവം. ജനുവരി 17 ന് രാത്രി വരെ നാട്ടുകാർ സഞ്ചരിച്ച പാലമാണ് അർധരാത്രിയിൽ പൊളിച്ചു മാറ്റിയത്. പാലം കാണാതായതായി ഗ്രാമവാസികൾ കൗൺസിലറെ വിവരമറിയിച്ചു. കൗൺസിലറുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലാവുന്നത്.


മോഷ്ടാക്കൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് പാലം നിരവധി കഷണങ്ങളാക്കി കടത്തിക്കൊണ്ടുപോയെന്നാണ് കണ്ടെത്തിയത്. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. കൗൺസിലർ ലക്ഷ്മൺ ശ്രീവാസാണ് കലക്ടർ കുനാൽ ദുദാവന്ദ്, എസ്പി സിദ്ധാർത്ത് തിവാരി എന്നിവർക്ക് പരാതി നൽകിയത്. ​പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച പൊലീസ് എല്ലാ ആക്രിക്കച്ചവട സ്ഥാപനങ്ങളും പരിശോധിക്കാനുള്ള ശ്രമത്തിലാണ്. തിരക്കിട്ട് മുറിച്ചുമാറ്റി കൊണ്ടുപോകുന്നതിനിടെ വീണുപോയ പാലത്തിന്റെ ചില കഷണങ്ങൾ സംഭവ സ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home