ഇരുമ്പുയുഗം ആരംഭിച്ചത് തമിഴകത്ത് ; റിപ്പോർട്ട് ചർച്ചയാകുന്നു

ചെന്നൈ : മാനവരാശിയുടെ മുന്നോട്ടുള്ള കുതിപ്പിന് ചാലക ശക്തിയായ ഇരുമ്പ് യുഗം തമിഴ്‌നാട്ടിലാണ് ആരംഭിച്ചതെന്ന റിപ്പോർട്ട് ചർച്ചയാകുന്നു. 5300 വർഷം മുമ്പ് ലോകത്താദ്യമായി ഇരുമ്പ് ഉപയോഗിക്കാൻ തുടങ്ങിയത് തമിഴ്‌നാട്ടിൽ നിന്നാണെന്നാണ് സംസ്ഥാന പുരാവസ്‌തുവകുപ്പിന്റെ റിപ്പോർട്ട്. വിവിധ പുരാവസ്‌തു ഗവേഷണത്തിലൂടെ ശേഖരിച്ച സാംപിളുകളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട്ടിലെ ഇരുമ്പിന്റെ പഴക്കം ബിസി 3345നും 2953നും ഇടയിലാണെന്ന് സ്ഥാപിച്ചതായി പുരവസ്‌തു ഗവേഷണ വകുപ്പ് അധികൃതർ വ്യക്തമാക്കി.
പോണ്ടിച്ചേരി സർവകലാശാല പ്രൊഫസർ കെ രാജൻ, തമിഴ്‌നാട് പുരാവസ്‌തു വകുപ്പ് ജോയിന്റ് ഡയറക്‌ടർ ആർ ശിവനന്ദം എന്നിവർ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. "ദി ആന്റിക്വിറ്റി ഓഫ് അയൺ' എന്ന പേരിൽ റിപ്പോർട്ട് പുസ്‌തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകത്തിലാദ്യമായി അയിരിൽ നിന്ന് ഇരുമ്പ് വേർതിരിക്കുന്ന സാങ്കേതികവിദ്യ അവതരിപ്പിച്ചത് തമിഴ്‌നാട്ടിലാണെന്നും റിപ്പോർട്ടിലുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.










0 comments