ad
Deshabhimani

ട്രെയിനിൽ ചായ കിട്ടിയില്ല; കാറ്ററിങ് കമ്പനിക്ക് 5000 രൂപ പിഴ

IRCTC

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 24, 2026, 07:19 PM | 1 min read

ചെന്നൈ : തുരന്തോ എക്സ്പ്രസിലെ യാത്രക്കാരന് ചായ നൽകുന്നതിൽ വീഴ്ച വരുത്തിയ കാറ്ററിംഗ് കരാർ കമ്പനിക്കെതിരെ നടപടിയെടുത്ത് റെയിൽവേ. ചെന്നൈ - ഹസ്രത്ത് നിസാമുദ്ദീൻ തുരന്തോ എക്സ്പ്രസ്സിലെ യാത്രക്കാരനും പാലക്കാട് സ്വദേശിയുമായ ആർ.കെ. ഉണ്ണികൃഷ്ണന്റെ പരാതിയെ തുടർന്നാണ് നടപടി.


ഉണ്ണികൃഷ്ണൻ നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി സംഭവത്തിൽ വീഴ്ച ബോധ്യപ്പെട്ടതിനെ തുടർന്ന് കാറ്ററിംഗ് കരാറുകാരനിൽ നിന്ന് 5000 രൂപ പിഴയായി ഈടാക്കാൻ ഐആർസിടിസി തീരുമാനിച്ചു. കാറ്ററിംഗ് ഉൾപ്പെടെയുള്ള സേവനങ്ങൾ വൻകിട സ്വകാര്യ കമ്പനികൾക്ക് വിട്ടുകൊടുക്കുന്ന കേന്ദ്ര നയമാണ് ഇത്തരം അനാസ്ഥകൾക്ക് പ്രധാന കാരണം. യാത്രക്കാരുടെ സൗകര്യങ്ങൾക്കും താല്പര്യങ്ങൾക്കും പ്രധാന്യം കൊടുക്കേണ്ടതിന് പകരം ലാഭം മാത്രം ലക്ഷ്യമിട്ടാണ് ഈ ഏജൻസികൾ പ്രവർത്തിക്കുന്നത്. 2025 നവംബർ എട്ടിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. പത്ത് ദിവസത്തിന് ശേഷം പിഴ ചുമത്തിയെന്നാണ് റെയിൽവേ പറയുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home