ad
Deshabhimani

വീണ്ടും യാത്രക്കാരെ വലച്ച് ഇന്ത്യൻ റെയിൽവേ; ഐആര്‍സിടിസി ആപ്പ് പ്രവര്‍ത്തനരഹിതമായി

irctc
വെബ് ഡെസ്ക്

Published on Jan 11, 2025, 02:00 PM | 1 min read

ന്യൂഡൽഹി: വീണ്ടും യാത്രക്കാരെ വലച്ച് ഇന്ത്യൻ റെയിൽവേ. ടിക്കറ്റ് ബുക്കിം​ഗ് സംവിധനമായ ഐആര്‍സിടിസി ആപ്പ് പ്രവര്‍ത്തനരഹിതമായി. ഇത് സംബന്ധിച്ച് നിരവധി പരാതികളാണ് ഇന്ന് രാവിലെ പത്തിന് ശേഷം റിപ്പോർട്ട് ചെയ്യപ്പെട്ടത്. തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോഴാണ് ഐആര്‍സിടിസി ആപ്പ് പ്രവർത്തനം തടസപ്പെട്ടതെന്നാണ് ഉപഭോക്താക്കളുടെ പരാതി. ആപ്പ് പ്രവർത്തനരഹിതമായതിന്റെ സ്ക്രീൻഷോട്ടുകൾ ഉപഭോക്താക്കൾ സാമൂഹിക മാധ്യമമായ എക്സിൽ പങ്കുവെച്ചു.


രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് ഐആര്‍സിടിസി പ്രവർത്തനം തടസപ്പെട്ട് യാത്രക്കാർ ബുദ്ധിമുട്ടിലാകുന്നത്. 2024 ഡിസംബര്‍ മുതല്‍ ഐആര്‍സിടിസി ആപ്പും വെബ്‌സൈറ്റും നിരവധി തവണയാണ് ഡൗണായത്. ഇതുസംബന്ധിച്ച് ഇന്നുമാത്രം 1048 പരാതികൾ ലഭിച്ചതായാണ് വിവരം.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home