ad
Deshabhimani

കൊടക് ജില്ലയിൽ കാട്ടാന ആക്രമണം: ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ കൊല്ലപ്പെട്ടു

elephent attack death

സന്ധ്യ അച്ചയ്യ

വെബ് ഡെസ്ക്

Published on Jun 06, 2026, 09:01 AM | 1 min read

കൊടക്: കൊടക് ജില്ലയിലെ തിത്തിമതിക്ക് സമീപമുള്ള കാപ്പിത്തോട്ടത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ ദാരുണമായി കൊല്ലപ്പെട്ടു.


നാഗാലാൻഡ് കേഡർ 1991 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥൻ എ സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒൻപതോടെ തിത്തിമതിക്കടുത്തുള്ള കോണനക്കട്ടെ ഗ്രാമത്തിലെ എസ്റ്റേറ്റിലായിരുന്നു സംഭവം.


എസ്റ്റേറ്റിൽ ജോലി മേൽനോട്ടം വഹിക്കാനെത്തിയതായിരുന്നു സന്ധ്യയും മറ്റ് രണ്ടുപേരും. ഈ സമയം എസ്റ്റേറ്റിനുള്ളിൽ നിലയുറപ്പിച്ചിരുന്ന കാട്ടാന ഇവരെ ആക്രമിക്കുകയായിരുന്നു.


കൂടെയുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും, ഗുരുതരമായി പരിക്കേറ്റ സന്ധ്യ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണപ്പെടുകയായിരുന്നു.ഡിജിപിയായി ഡൽഹിയിൽ സേവനമനുഷ്ഠിക്കുന്ന സുനിൽ അച്ചയ്യയെ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വിളിച്ച് അനുശോചനം അറിയിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home