നിക്ഷേപത്തട്ടിപ്പ് ; 5 വർഷം, 4900 പരാതിയെന്ന് കേന്ദ്രം
5 വര്‍ഷം ; 7.08 ലക്ഷം കോടിയുടെ ജിഎസ്‌ടി വെട്ടിപ്പ്

അഞ്ചുവർഷത്തിനിടെ 7.08 ലക്ഷം കോടി രൂപയുടെ ജിഎസ്‌ടി വെട്ടിപ്പ് നടന്നതായി കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധുരി പാർലമെന്റിനെ അറിയിച്ചു. 2024–-25ൽ മാത്രം 2.23 ലക്ഷം കോടി രൂപയുടെ ജിഎസ്‌ടി വെട്ടിപ്പുണ്ടായി. ഇതിൽ 58,772 കോടി രൂപ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് തട്ടിപ്പ്.
ജിഎസ്‌ടി ഫീൽഡ് ഓഫീസർമാരാണ് വെട്ടിപ്പ് കണ്ടെത്തിയത്. 2023–-24ൽ 2.3 ലക്ഷം കോടി രൂപയുടെ ജിഎസ്‌ടി വെട്ടിപ്പുണ്ടായി. 2022–-23ൽ 1.33 ലക്ഷം കോടിയുടെയും 2021–-22ൽ 73,238 കോടിയുടെയും 2020–-21ൽ 49,384 കോടിയുടെയും വെട്ടിപ്പുണ്ടായെന്നും മന്ത്രി പാര്‍ലമെന്റില്‍ മറുപടി നല്‍കി.
നിക്ഷേപത്തട്ടിപ്പ് ; 5 വർഷം, 4900 പരാതിയെന്ന് കേന്ദ്രം
രാജ്യത്ത് നിക്ഷേപ തട്ടിപ്പുകൾ വർധിക്കുകയാണെന്ന് കേന്ദ്രസർക്കാർ. നിക്ഷേപങ്ങളുടെ പേരിലുള്ള തട്ടിപ്പുകളുമായി ബന്ധപ്പെട്ട് വി ശിവദാസൻ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം തുറന്നുസമ്മതിച്ചത്. നിക്ഷേപ പദ്ധതികളിലെ തിരിച്ചടവുകൾ മുടങ്ങുന്നതുമായി ബന്ധപ്പെട്ട് 3,454 പരാതികളും മൾട്ടി ലെവൽ മാർക്കറ്റിങ്, പോൻസി സ്‌കീമുകൾ തുടങ്ങിയവുമായി ബന്ധപ്പെട്ട് റിസർവ് ബാങ്കിന്റെ ‘സചേത്’ പോർട്ടലിന് ലഭിച്ചതായും കേന്ദ്രസർക്കാർ അറിയിച്ചു. ആയിരക്കണക്കിന് പരാതികൾ ഉയരുന്ന സാഹചര്യത്തിൽ നിക്ഷേപപദ്ധതികളുടെ പേരിലുള്ള തട്ടിപ്പുകൾ തടയാൻ അന്വേഷണസംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്ന് വി ശിവദാസൻ എംപി ആവശ്യപ്പെട്ടു.










0 comments