രൂപ താഴേക്ക്, വിലക്കയറ്റം തുടരുന്നു: പണപ്പെരുപ്പം ഇനിയും വര്‍ധിക്കാമെന്ന് റിപ്പോര്‍ട്

മുംബൈ:തിങ്കളാഴ്ച ആദ്യഘട്ട വ്യാപാരത്തിൽ യു എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം എട്ട് പൈസ ഇടിഞ്ഞു. 95.25 എന്ന നിരക്കിലെത്തി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇപ്പോഴും ഉയരുകയാണ്. പശ്ചിമേഷ്യയിൽ ഒമാൻ ഇറാനുമായി ചേര്‍ന്ന് ഹോര്‍മുസ് ഭാഗികമായി തുറക്കാനുള്ള പദ്ധതി പരസ്യമാക്കി എങ്കിലും നിയന്ത്രണം ഉണ്ടായില്ല.
ഇന്ത്യൻ വിപണിയിൽ നിന്ന് നിക്ഷേപകരുടെ കൊഴിഞ്ഞു പോക്ക് തുടരുകയാണ്. പണപ്പെരുപ്പവും വിദേശ നാണ്യ ശേഖരത്തിലുളള കുറവും തിരിച്ചടിയാവുന്നു.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ 95.18 എന്ന നിരക്കിൽ വ്യാപാരം ആരംഭിച്ച രൂപ ഉയര്‍ച്ചയുടെ സൂചനകൾ കാണിച്ചു എങ്കിലും 95.25 എന്ന നിലയിലേക്ക് താഴുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച അഞ്ച് പൈസയുടെ നേട്ടം സൂചിപ്പിച്ചിരുന്നു.
ലോകത്തെ പ്രധാന ആറ് കറൻസികൾക്കെതിരെ ഡോളറിന്റെ മൂല്യം അളക്കുന്ന ഡോളർ ഇൻഡക്സ് 0.17% ഉയർന്ന് 99.70 ലെത്തി നിൽക്കയാണ്. ആഗോള ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ 0.91% ഉയർന്ന് ബാരലിന് 84.31 യു.എസ് ഡോളർ എന്ന നിരക്കിലാണ്.
പശ്ചിമേഷ്യൻ പ്രതിസന്ധി കാരണം ഇന്ധനവിലയിൽ ഉണ്ടാവുന്ന ചാഞ്ചാട്ടം കാരണം വ്യാപാരികൾ ഇപ്പോൾ പണപ്പെരുപ്പ നിരക്കിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യയിലെ ഉപഭോക്തൃവലി സൂചിക അടിസ്ഥാനമാക്കിയുള്ള വിലയിരുത്തൽ പ്രകാരം പണപ്പെരുപ്പ നിരക്ക് 4.38 ആയി ഉയര്‍ന്നു. നാലിൽ നിലനിര്‍ത്തുകയായിരുന്നു ആര്‍ബിഐ ലക്ഷ്യം. എന്നാൽ ഇനിയും വര്‍ധിക്കുമെന്നാണ് പ്രവചനം. ഭക്ഷ്യപണപ്പെരുപ്പം മെയിലെ 4.78 ൽ നിന്ന് ഇപ്പോൾ 5.32 ആയി.










0 comments