ഇരകൾ കൂടുതൽ യുവാക്കൾ; തട്ടിപ്പ് വാടക ബാങ്ക് അക്കൗണ്ട് വഴി, മ്യൂളിനെ കരുതിയിരിക്കുക

തിരുവനന്തപുരം: മ്യൂൾ സാമ്പത്തിക തട്ടിപ്പിനിരയാകാതിരിക്കാൻ മുൻകരുതലെടുക്കണമെന്ന് കേരള പൊലീസ് വീണ്ടും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇടക്കിടെ കേരളത്തിൽ തലപൊക്കി ജനങ്ങളുടെ ഉറക്കം കെടുത്തുന്ന വലിയ തട്ടിപ്പ് തന്നെയായിരുന്നു മ്യൂള്‍ വഴിയുള്ള മോഷണം. സ്വന്തം വിവരങ്ങൾ വെച്ച്, അവർ പോലുമറിയാതെ തട്ടിപ്പ് നടത്തുന്ന രീതി. വലിയ ഭീഷണിയാണ് ബാങ്കിംഗ് സെെബര്‍ രംഗത്ത് മ്യൂൾ സൃഷ്ടിച്ചത്. ഇപ്പോഴിതാ സെെബർ പൊലീസിന് വീണ്ടും മ്യൂൾ തലവേദനയായിരിക്കുകയാണ് .കേരളത്തിലും ഈ തട്ടിപ്പുകൾ വ്യാപകിമാകുന്നതിൻറെ അടിസ്ഥാനത്തില്‍ പൊലീസ് ഇത് സംബന്ധിച്ച് ജാഗ്രതാ നിർദേശവും നൽകിയിരിക്കുന്നു
അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ ആരെയും അനുവദിക്കരുത്. മറ്റൊരാളുടെ ഉപയോഗത്തിനായി സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ട് നൽകുകയോ മറ്റുള്ളവരുടെ പണം സ്വന്തം അക്കൗണ്ടിൽ സ്വീകരിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യരുത് തുടങ്ങിയ പ്രാഥമിക മുന്നറിയിപ്പുകളും പൊലീസ് നൽകി. എന്നാൽ തട്ടിപ്പ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയാത്തതിനാൽ ആളുകൾ ഇപ്പോഴും അബദ്ധങ്ങളിൽ പോയി ചാടുകയാണ്.
ഇരകളാകുന്ന, പ്രധാനമായും യുവാക്കളെ തട്ടിപ്പുകാർ ബാങ്കുകളിൽ അക്കൗണ്ട് തുടങ്ങാൻ അയക്കും. ഈ യുവാക്കളുടെ ആധാർ അടക്കമുള്ള കെവൈസി രേഖകളും ഫോട്ടോയുമെല്ലാം അക്കൗണ്ട് തുടങ്ങാനായി ബാങ്കിൽ സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്യും. ഇരകളുടെ കെവൈസി രേഖകളും തട്ടിപ്പുകാരുടെ മൊബൈൽ നമ്പറും ഉപയോഗിച്ചാണ് തട്ടിപ്പു നടത്തുന്നത്. രജിസ്റ്റർ ചെയ്യുന്നതിനായി മൊബെെൽ നമ്പർ നൽകുന്നത് തട്ടിപ്പുകാരുടേതായിരിക്കും. തട്ടിപ്പിന്റെ രീതി ഇങ്ങനെ തുടങ്ങുന്നു
തട്ടിപ്പുകാർ ബാങ്കിലേക്കോ ശാഖയിലേക്കോ കയറുകയേ ഇല്ല എന്നതാണ് മറ്റൊരു കാര്യം. സിസിടിവിയിൽ മുഖം പതിയുന്നത് ഒഴിവാക്കുന്നതിനായാണ് ഇത്തരത്തിൽ നീക്കം നടത്തുന്നത് . ബാങ്ക് ജീവനക്കാരിൽ സംശയം ജനിപ്പിക്കുന്നത് ഒഴിവാക്കാനും ഇത് തട്ടിപ്പുകാർക്ക് സഹായകമാകും. ഒരു തരത്തിലും ഇവരുടെ മുഖം ബാങ്ക് തിരിച്ചറിയാതിരിക്കാനുള്ള നീക്കമാണിത്. വളരെ സൂക്ഷ്മവും തന്ത്രപൂർവ്വവുമായാണ് തട്ടിപ്പിന്റെ ഓരോ ചുവടുകളും മുന്നോറുന്നത്.
. യഥാർഥ വ്യക്തി കെെ വെെ സി നൽകി തുടർന്ന് തട്ടിപ്പുകാരുടെ ഫോൺ നമ്പർ രജിസ്റ്റർ ചെയ്യുന്നത് വഴി ഓൺലെെൻ വഴിയുള്ള മുഴുവൻ ബാങ്കിംഗ് സംവിധാനവും തട്ടിപ്പുകാർക്ക് കെെക്കലാക്കാമെന്നാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട വശം. ഉപഭോക്താവ് സ്വയമറിയാതെ തട്ടിപ്പുകാരനായി മാറുകയാണിവിടെ. രേഖയിലുള്ള അക്കൗണ്ട് ഉടമ ഇതൊന്നും അറിയുന്നുമില്ല. ബാങ്കുകളിലും സാമ്പത്തിക സ്ഥാപനങ്ങളിലുമെല്ലാം നൽകിയിരിക്കുന്ന മൊബൈൽ നമ്പർ നിങ്ങളുടേതു തന്നെയെന്ന് ഉറപ്പാക്കുകയാണ് ഇവിടെ ചെയ്യേണ്ട സുപ്രധാനമായ കാര്യം . അതിലൂടെ തട്ടിപ്പുകൾക്ക് കൂട്ടുനിൽക്കാതെ മുന്നോട്ടു പോകാനാകും.










0 comments