മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയിൽ കുട്ടിക്ക് നൽകിയ മരുന്നിൽ പുഴു

ഭോപ്പാൽ: മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയിൽ കുഞ്ഞിന് നൽകിയ കുടിക്കാനുള്ള മരുന്നിൽ പുഴുവിനെ കണ്ടെത്തിയെന്ന് പരാതി. ഗ്വാളിയോര്‍ മൊറാറിലെ ഗവൺമെന്റ് ആശുപത്രിയിലാണ് സംഭവം. അണുബാധയ്‌ക്കുള്ള അസിത്രോമൈസിൻ ആന്റിബയോട്ടിക് മരുന്ന് നൽകുമ്പോഴാണ് പുഴുവിനെ കണ്ടതെന്ന് അമ്മ പരാതി നൽകി.
തുടര്‍ന്ന് അസിത്രോമൈസിൻ മരുന്ന് നൽകുന്നത് നിര്‍ത്തിവച്ചു. സാമ്പിളുകള്‍ ഭോപ്പാലിലെ ലാബിലേക്ക് അയച്ചു. കൊല്‍ക്കത്തയിലെ ലബോറട്ടറിയിലേക്കും സാമ്പിളയക്കും. വിഷാംശമുള്ള കഫ്‍സിറിപ്പ് കഴിച്ച് മധ്യപ്രദേശിൽ സമീപദിവസങ്ങളിൽ 25 കുട്ടികളാണ് മരിച്ചത്.









0 comments