ad
Deshabhimani

പൈലറ്റുമാരുടെ ജോലിസമയ ക്രമീകരണം: പുതിയ നിയമങ്ങൾ നടപ്പിലാക്കാൻ ഇൻഡിഗോ സജ്ജം

Indigo.jpg
വെബ് ഡെസ്ക്

Published on Feb 11, 2026, 02:23 PM | 1 min read

ന്യൂഡൽഹി: പൈലറ്റുമാരുടെ ജോലിസമയവും വിശ്രമവും സംബന്ധിച്ച പരിഷ്കരിച്ച നിയമങ്ങൾ നടപ്പിലാക്കാൻ പൂർണ്ണ സജ്ജമാണെന്ന് ഇൻഡിഗോ എയർലൈൻസ്. വിമാന സർവീസുകൾ തടസ്സപ്പെട്ടതിനെത്തുടർന്ന് ഇൻഡിഗോയ്ക്ക് നൽകിയിരുന്ന താൽക്കാലിക ഇളവ് അവസാനിച്ച സാഹചര്യത്തിലാണ് ഫെബ്രുവരി 11 മുതൽ പുതിയ നിയമങ്ങൾ പാലിക്കുമെന്ന് വിമാനക്കമ്പനി അറിയിച്ചത്.


കഴിഞ്ഞ വർഷം അവസാനമുണ്ടായ വലിയ തോതിലുള്ള വിമാന സർവീസ് റദ്ദാക്കലുകളെത്തുടർന്നാണ് ഡിജിസിഎ ഇൻഡിഗോയ്ക്ക് ഫെബ്രുവരി 10 വരെ ഇളവ് അനുവദിച്ചിരുന്നത്. പൈലറ്റുമാരുടെ ജോലിഭാരവും ക്ഷീണവും കുറയ്ക്കുന്നതിനായി കൊണ്ടുവന്ന പരിഷ്കരിച്ച ചട്ടങ്ങൾ നടപ്പിലാക്കുന്നതിലൂടെ യാത്രക്കാരുടെ സുരക്ഷ കൂടുതൽ ഉറപ്പാക്കാൻ സാധിക്കുമെന്ന് ഡിജിസിഎ വ്യക്തമാക്കി.


പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇൻഡിഗോ പൈലറ്റുമാരുടെ എണ്ണത്തിൽ വർദ്ധനവ് വരുത്തിയിട്ടുണ്ട്. ഡിസംബറിൽ പൂജ്യം ശതമാനമായിരുന്ന ക്രൂ ബഫർ ഫെബ്രുവരിയിൽ മൂന്ന് ശതമാനമായി ഉയർത്തി. ഒരു വിമാനത്തിന് എത്ര പൈലറ്റുമാർ വേണം എന്ന അനുപാതത്തിലും കമ്പനി മാറ്റം വരുത്തി.


വിമാന സർവീസുകൾ സ്ഥിരതയോടെ നിലനിർത്താൻ ആവശ്യമായ ജീവനക്കാർ ഇപ്പോൾ കമ്പനിക്കുണ്ടെന്ന് ഇൻഡിഗോ വക്താവ് അറിയിച്ചു. ഡിജിസിഎയുടെ ഉദ്യോഗസ്ഥർ വിമാനത്താവളങ്ങളിലും ഓപ്പറേഷൻ കൺട്രോൾ സെന്ററുകളിലും നേരിട്ടെത്തി പരിശോധനകൾ നടത്തുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home