ad
Deshabhimani

ഇന്ത്യയിൽ ഏപ്രിലിൽ വൈദ്യുതി ഉപഭോഗത്തിൽ 4.04 ശതമാനം വര്‍ധന

kattadi
വെബ് ഡെസ്ക്

Published on May 01, 2026, 04:23 PM | 2 min read

ന്യൂഡൽഹി: അനിയന്ത്രിതമായി ഉയരുന്ന താപനിലയും ഇന്ധന ക്ഷാമവും ചേര്‍ന്ന് രാജ്യത്തെ വൈദ്യുതി ഉപഭോഗത്തിൽ വൻ വർധനവ്. 2026 ഏപ്രിലിൽ രാജ്യത്തെ മൊത്തം വൈദ്യുതി ഉപഭോഗം 153.99 ബില്യൺ യൂണിറ്റായി ഉയർന്നു. കഴിഞ്ഞ വർഷം ഏപ്രിലിലെ 148.01 BU-നെ അപേക്ഷിച്ച് ഇത് 4.04 ശതമാനത്തിൻ്റെ വളർച്ചയാണ്.


ഏപ്രിൽ ആദ്യ പകുതിയിൽ വേനൽ മഴ ഇതിന് അല്പം ആശ്വാസം പകര്‍ന്നിരുന്നു. ആദ്യ ദിവസങ്ങളിൽ വൈദ്യുതി ആവശ്യകത പ്രതീക്ഷിച്ചത്ര ഉയർന്നില്ല. മാസത്തിൻ്റെ രണ്ടാം പകുതിയോടെ മഴ മാറുകയും താപനില ഗണ്യമായി ഉയരുകയും ചെയ്തതു. ഇന്ധന ക്ഷാമവും ചേര്‍ന്നതോടെ വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നു.


റിക്കാർഡ് പീക്ക് ഡിമാൻഡ്- 256.11 GW


2026 ഏപ്രിലിൽ രാജ്യത്തെ പരമാവധി വൈദ്യുതി ആവശ്യകത (peak power demand) 256.11 ഗിഗാവാട്ടായി (GW) ഉയർന്നു. 2025 ഏപ്രിലിലെ 235.32 GW-നെ അപേക്ഷിച്ച് വലിയ വര്‍ധനവാണ്. 2024 മെയിൽ രേഖപ്പെടുത്തിയ ഏകദേശം 250 GW എന്ന മുൻ റിക്കാർഡും ഇത് മറികടന്നു.


കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ് പ്രകാരം 2026-ലെ വേനൽക്കാലം പതിവിലും രൂക്ഷമായിരിക്കും. മെയ് മാസത്തിൽ രാജ്യത്ത് വ്യാപകമായ താപതരംഗം അനുഭവപ്പെടും. ജൂൺ ആദ്യം കേരള തീരത്ത് മൺസൂൺ എത്തിയാൽ മാത്രമേ ചൂടിന് ശമനമുണ്ടാകൂ എന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പരമാവധി ആവശ്യകത 270 GW വരെ എത്തിയേക്കാം എന്നാണ് മന്ത്രാലയത്തിൻ്റെ ഔദ്യോഗിക കണക്കുകൂട്ടൽ. ഇത് ഏപ്രിലിലെ 256 GW-നേക്കാൾ വളരെ കൂടുതലാണ്. ചരിത്രത്തിലാദ്യമായാണ് ഒരു വേനൽക്കാലത്ത് ഇത്രയും ഉയർന്ന വൈദ്യുതി ആവശ്യകത വരുന്നത്.


ജൂൺ ഒന്നിന് കേരളത്തിൽ മൺസൂൺ കൃത്യസമയത്ത് എത്തുകയാണെങ്കിൽ രണ്ടാം വാരത്തോടെ താപനില ചെറിയ തോതിൽ കുറയുകയും വൈദ്യുതി ആവശ്യകത സ്ഥിരമാവുകയും ചെയ്യും. എന്നാൽ മൺസൂൺ വൈകുന്ന പക്ഷം, 270 GW കവിയുന്ന പീക്ക് ഡിമാൻഡ് രേഖപ്പെടുത്താമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഗ്യാസ് ഉൾപ്പെടെ ഇന്ധന ക്ഷാമമുണ്ടായതും വൈദ്യുതി ഉപഭോഗം വര്‍ധിക്കാൻ കാരണമായി.


പരമ്പരാഗത മാര്‍ഗ്ഗങ്ങൾ മതിയാവാതെ


സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ കണക്കനുസരിച്ച്, ഇന്ത്യയുടെ വൈദ്യുതി ആവശ്യം വരും വർഷങ്ങളിൽ കുത്തനെ ഉയരും. 2026–27 കാലയളവിൽ 277.2 GW എന്ന കണക്കാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ 2031–32 കാലയളവിൽ എത്തുമ്പോൾ ഇത് 366.4 GW ആയി ഉയരും. ഈ ആവശ്യം നിറവേറ്റുന്നതിനായി പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളെ കൂടുതൽ ആശ്രയിക്കേണ്ടി വരും. 2025 മാർച്ച് വരെ 220.10 GW പുനരുപയോഗ ഊർജ്ജ ശേഷിയാണ് ഇന്ത്യയ്ക്ക് ഉള്ളത്.


വരും ദശകത്തിൽ കേവലം വൈദ്യുതി കണക്ഷൻ എന്നതിലുപരി, സുസ്ഥിരവും താങ്ങാനാവുന്നതും തടസ്സമില്ലാത്തതുമായ ഊർജ്ജം എന്ന നിലയ്ക്കാവും വൈദ്യുതി പരിഗണിക്കപ്പെടുക എന്നും വിലയിരുത്തുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home