Deshabhimani

print edition വിദേശനാണ്യ ശേഖരത്തിലും സ്വർണശേഖരത്തിലും വൻ ഇടിവ്

Indian Economy

പ്രതീകാത്മക ചിത്രം, എഐ നിർമിതം

വെബ് ഡെസ്ക്

Published on Nov 23, 2026, 01:30 AM | 1 min read

ന്യൂഡൽഹി: രാജ്യത്തെ വിദേശനാണ്യ ശേഖരം ഇ‍ൗ മാസം 13ന്‌ അവസാനിച്ച ആഴ്‌ചയിൽ 14.2 ബില്യൺ ഡോളർ (ആർബിഐ കണക്ക്‌ പ്രകാരം 1.11 ലക്ഷം കോടി രൂപ ) ഇടിഞ്ഞ്‌ 705.34 ബില്യൺ ഡോളറിലെത്തി. മൂന്നുമാസത്തെ ഏറ്റവും താഴ്‌ന്ന നിലയാണിത്‌. മുൻ ആഴ്‌ചയിൽ 719.55 ബില്യൺ ഡോളറായിരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയും വിദേശനാണ്യ ശേഖരത്തിലെ വൻ ഇടിവും സന്പദ്‌ഘടനയ്‌ക്ക്‌ കനത്ത വെല്ലുവിളിയാകും.


വിദേശനാണ്യ ആസ്‌തിയിൽ (എഫ്‌സിഎ) 7.9 ബില്യൺ ഡോളറിന്റെയും സ്വർണശേഖരത്തിൽ 6.18 ബില്യൺ ഡോളറിന്റെയും ഇടിവുണ്ടായി. ആർബിഐ കണക്കനുസരിച്ച്‌ ഇവ യഥാക്രമം 55,669 കോടി രൂപയും 54,947 കോടി ര‍ൂപയുമാണ്‌. വിദേശ നിക്ഷേപകരുടെ പിൻമാറ്റം, ഡോളറിനുള്ള വർധിച്ച ആവശ്യം, ക്രൂഡ്‌ ഇറക്കുമതിക്കായി വൻതുക ചെലവിടൽ തുടങ്ങിയവ രൂപയുടെ മൂല്യത്തിനുമേൽ വലിയ സമ്മർദമുണ്ടാക്കുന്നു.


​രൂപ കൂടുതൽ ദുർബലമാകുന്നതോടെ എണ്ണ, സ്വർണം, ഇലക്‌ട്രോണിക്‌സ്‌ ഉൽപ്പന്നങ്ങൾ, വളം തുടങ്ങിയവയുടെ ഇറക്കുമതിക്ക്‌ കൂടുതൽ പണം ചെലവിടേണ്ടി വരും. ഇറക്കുമതിച്ചെലവ്‌ വർധിക്കുന്നതിനൊപ്പം വ്യാപാരക്കമ്മി ഉയരും. ഇറക്കുമതിച്ചെലവിലെ വർധന ആഭ്യന്തര വിപണിയിലും ആഘാതമുണ്ടാക്കും. ഇന്ധനവിലയും ഗതാഗതച്ചലവും ഉയരുന്നതോടെ സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയും കുതിക്കും.


​തന്റെ അഭ്യർഥന ചെവിക്കൊണ്ട്‌ ആളുകൾ സ്വർണം വാങ്ങുന്നത്‌ കുറച്ചെന്നും ഇതുവഴി പണം ലാഭിച്ചെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു. എന്നാൽ ഇത്തരം ആഹ്വാനങ്ങൾ വിദേശനാണ്യ ശേഖരത്തിന്‌ മേലുള്ള സമ്മർദം കുറയ്‌ക്കില്ലെന്ന്‌ വ്യക്തമാക്കുന്നതാണ്‌ പുതിയ കണക്ക്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home