നാവികസേനയുടെ നിരീക്ഷണ നേട്ടം

2386 കിലോ ഹാഷിഷും 121 കിലോ ഹെറോയിനുമായി ബോട്ട് കസ്റ്റഡിയിൽ

navy narcotic haunt
വെബ് ഡെസ്ക്

Published on Apr 02, 2025, 06:16 PM | 1 min read

മുംബൈ: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മുംബൈ ഗുജറാത്ത് തീരങ്ങൾക്കിടയിൽ വന്‍ ലഹരിവേട്ട. ഹാഷിഷും ഹെറോയിനും ഉൾപ്പെടെ 2,500 കിലോ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു. നവികസേനുടെ നിരീക്ഷക സംഘങ്ങൾ ചേർന്നാണ് വൻ ലഹരി കടത്ത് കണ്ടെത്തിയത്.


സംശയാസ്പദമായ നിലയില്‍ കടലിൽ നീങ്ങുന്ന ബോട്ടിനെ കുറിച്ച് നാവികസേനയുടെ എയർ ക്രാഫ്ട് സംഘം വിവരം നൽകുകയായിരുന്നു. തുടന്ന് വെസ്റ്റേൺ നേവല്‍ കമാന്‍ഡിന്റെ കീഴിലുള്ള യുദ്ധക്കപ്പല്‍- ഐഎന്‍എസ് തര്‍കശ് തിരച്ചിൽ നടത്തി. ബോട്ട് കണ്ടെത്തി.


മാര്‍ച്ച് 31-ാം തീയതി പട്രോളിങ്ങിനിടെയാണ് സംശയാസ്പദമായ ബോട്ടുകളുടെ സാന്നിധ്യത്തെകുറിച്ചും നാവികസേനയുടെ പി81 എയര്‍ക്രാഫ്റ്റില്‍നിന്ന് ഐഎന്‍എസ് തര്‍കശിന് സന്ദേശം കൈമാറുന്നത്. തുടര്‍ന്ന് മേഖലയിലുണ്ടായിരുന്ന വിവിധ ബോട്ടുകളില്‍ പരിശോധന നടത്തി. ഇവയിൽ ഒന്നില്‍നിന്ന് ചാക്കുകളിൽ നിറച്ച ലഹരിവസ്തുക്കള്‍ കണ്ടെത്തി.


narcotics


2,386 കിലോ ഹാഷിഷ്, 121 കിലോ ഹെറോയിന്‍ എന്നിവയാണ് പിടിച്ചെടുത്തത്. ബോട്ടിലുണ്ടായിരുന്നവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ മുംബൈയിലെത്തിച്ച് വിശദമായി ചോദ്യംചെയ്യും. ലഹരിവസ്തുക്കള്‍ എവിടെനിന്നാണ് കൊണ്ടുവന്നത്, എങ്ങോട്ടാണ് കൊണ്ടുപോകുന്നത് തുടങ്ങിയ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.






deshabhimani section

Related News

View More
0 comments
Sort by

Home