ad
Deshabhimani

സഹായം തേടി 
എംഎസ്‌എംഇ മേഖല

വ്യാപാര കരാർ : ഇന്ത്യൻ സംഘം വീണ്ടും യുഎസിലേക്ക്‌

India Us Trade Meet
വെബ് ഡെസ്ക്

Published on Oct 14, 2025, 03:48 AM | 1 min read


ന്യൂ‍ഡൽഹി

സ്വതന്ത്ര വാണിജ്യ കരാർ ചർച്ചകൾക്കായി ഇന്ത്യയിൽ നിന്നുള്ള മുതിർന്ന ഉദ്യോസ്ഥരുടെ സംഘം ഇ‍ൗ ആഴ്‌ച അമേരിക്ക സന്ദർശിക്കുമെന്ന്‌ റിപ്പോർട്ട്‌. അമേരിക്കയുടെ നിയുക്ത ഇന്ത്യൻ സ്ഥാനപതി സെർജിയോ ഗോർ ഇവിടെയെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശമന്ത്രി എസ്‌ ജയ്‌ശങ്കർ, വാണിജ്യ സെക്രട്ടറി രാജേഷ്‌ അഗർവാൾ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ്‌ ഇന്ത്യൻ സംഘത്തിന്റെ സന്ദർശനം തീരുമാനിച്ചത്‌. കഴിഞ്ഞ മാസം കേന്ദ്ര വാണിജ്യമന്ത്രി പീയുഷ്‌ ഗോയലിന്റെ നേതൃത്വത്തിലുള്ള സംഘം യുഎസ്‌ സന്ദർശിച്ചിരുന്നു. റഷ്യയിൽ നിന്ന്‌ ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയിലുള്ള യുഎസിന്റെ അസംതൃപ്‌തി പരിഹരിക്കുന്നതടക്കം കാര്യങ്ങൾ സംഘം ചർച്ചചെയ്യും. വ്യപാര കരാറുമായി ബന്ധപ്പെട്ട്‌ ഇതുവരെ അഞ്ച്‌ ഘട്ട ചർച്ചകളാണ്‌ പൂ‍ർത്തിയായത്‌.


സഹായം തേടി 
എംഎസ്‌എംഇ മേഖല

​ട്രംപിന്റെ പ്രതികാരത്തീരുവയിൽ അടിപതറിയ സൂക്ഷ്‌മ, ചെറുകിട, ഇടത്തരം (എംഎസ്‌എംഇ) വ്യവസായ മേഖലയിലെ സംഘടനകൾ പ്രതിസന്ധി മറികടക്കാൻ ഗ്യാരണ്ടി നൽകാതെയുള്ള വായ്‌പ്പാസഹായ പദ്ധതിയുടെ കാലാവധി നീട്ടുന്നത്‌ ഉൾപ്പടെയുള്ള അടിയന്തര സഹായങ്ങൾ ആവശ്യപ്പെട്ടു.


കോവിഡ്‌ മഹാമാരിക്കുശേഷമുള്ള കടുത്ത പ്രതിസന്ധിയെയാണ്‌ അഭിമുഖീകരിക്കുന്നതെന്ന്‌ സംരംഭകർ ധനമന്ത്രാലയവുമായുള്ള ചർച്ചയിൽ ചൂണ്ടിക്കാട്ടി. ചെറുകിട വ്യവസായ മേഖലയെ സംരക്ഷിക്കാൻ കൂടുതൽ സുതാര്യവും അനുയോജ്യവുമായ ചട്ടക്കൂടുണ്ടാക്കണമെന്നും വ്യവസായ സംഘടനകൾ ആവശ്യപ്പെട്ടു. എംഎസ്‌എംഇ മേഖലയുടെ ആവശ്യങ്ങൾ സംബന്ധിച്ച്‌ പൊതുമേഖലാബാങ്കുകളുടെ മേധാവികളുമായി ധനമന്ത്രാലയം ചർച്ചകൾ നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home