ഇന്ത്യ– ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാര്‍ ഉടന്‍

ന്യൂഡല്‍ഹി
ഇന്ത്യയും ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രിട്ടൻ സന്ദര്‍ശനവേളയില്‍ കരാര്‍ ഒപ്പിട്ടേക്കുമെന്നും റിപ്പോര്‍ട്ട്. മോദിയുടെ നാല് ദിവസത്തെ ബ്രിട്ടൻ, മാലദ്വീപ് സന്ദര്‍ശനത്തിന് ബുധനാഴ്ച തുടക്കമാകും. വാണിജ്യമന്ത്രി പീയൂഷ് ഗോയലും മോദിക്ക് ഒപ്പം ഉണ്ടാകും. സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിലാകാന്‍ ബ്രിട്ടീഷ് പാർലമെന്റിന്റെ അംഗീകാരം വേണം.
സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ച സമാപിച്ചതായി മെയ് 6 ന് ഇരു രാജ്യവും പ്രഖ്യാപിച്ചിരുന്നു.
തുകൽ, പാദരക്ഷ, വസ്ത്രങ്ങൾ തുടങ്ങിയ തൊഴിൽ പ്രാധാന്യമുള്ള ഉൽപ്പന്നങ്ങളുടെ കയറ്റുമതിയുടെ നികുതി ഒഴിവാക്കുമെന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ബ്രിട്ടനിൽ നിന്നുള്ള മദ്യം, കാറുകൾ എന്നിവയുടെ ഇറക്കുമതി നികുതി കുറയ്ക്കാനും നിര്‍ദേശമുണ്ടാകും.
ബ്രിട്ടനിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രൊഫഷണലുകൾ സാമൂഹിക സുരക്ഷാ ഫണ്ടുകളിലേക്ക് വന്‍ തുക സംഭാവന നല്‍കേണ്ടിവരുന്നത് ഒഴിവാക്കാനുള്ള ചര്‍ച്ചകളും ഇരുരാജ്യവും തമ്മില്‍ നടക്കുന്നു.









0 comments