Deshabhimani

ഓട്ടോമൊബൈൽ, ചെറുകിട കാർഷിക മേഖലകൾക്ക്‌ തിരിച്ചടി , പാലുൽപ്പന്നങ്ങൾ, തേയില, സംസ്‌കരിച്ച ഭക്ഷണങ്ങൾ എന്നിവയുടെ ഉൽ‌പ്പാദകർക്കും കരാർ ഭീഷണിയാണ്

ഇന്ത്യ–ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ; ആശങ്കയോടെ ആഭ്യന്തര വിപണി

India Uk Free Trade Agreement
വെബ് ഡെസ്ക്

Published on Jul 25, 2025, 03:30 AM | 1 min read


ന്യൂഡൽഹി

ഇന്ത്യ, ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാര കരാർ ചെറുകിട, ക്ഷീര കർഷകരെ കരാർ ഭാവിയിൽ ദോഷകരമായി ബാധിക്കുമെന്ന്‌ ആശങ്ക. കാർഷിക മേഖലയിൽ കയറ്റുമതികൂടുമെന്നാണ്‌ അവകാശവാദം. എന്നാൽ കർഷകർക്ക്‌ ഉയർന്ന സബ്‌സിഡി നൽകുന്ന ബ്രിട്ടനിൽനിന്നുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതി ആഭ്യന്തര വിപണിയിൽ ഇന്ത്യൻ കർഷകര്‍ക്ക് ദോഷമാകും.


വർധിച്ചുവരുന്ന ചെലവും കുറഞ്ഞ താങ്ങുവിലയും മൂലം കഷ്‌ടപ്പെടുന്നവരാണ്‌ ഇന്ത്യൻ കർഷകർ. ആ സാഹചര്യം കൂടുതൽ സങ്കീർണമാക്കും. പാലുൽപ്പന്നങ്ങൾ, തേയില, സംസ്‌കരിച്ച ഭക്ഷണങ്ങൾ എന്നിവയുടെ ഉൽ‌പാദകർക്കും കരാർ ഭീഷണിയാണ്‌. ഭാവി കാർബൺ നികുതികളിൽ നിന്ന് ഇന്ത്യക്ക്‌ ഇളവ്‌ ലഭിച്ചിട്ടില്ല, ഇത് ബസുമതി അരി, തേയില, സ്റ്റീൽ, അലുമിനിയം കയറ്റുമതി എന്നിവയെ ബാധിക്കും. ബ്രിട്ടീഷ്‌ കമ്പനികൾക്ക്‌ ഇന്ത്യയിലെ ടെലികോം, ബാങ്കിങ്‌, ഇൻഷുറൻസ് മേഖലകളിലേക്ക് ബിസിനസ്‌ സാധ്യതയും കരാർ ഉറപ്പുനൽകുന്നു. സർക്കാർ ടെൻഡറുകളിൽ പങ്കെടുക്കാൻ കമ്പനികൾക്ക്‌ അവസരം ലഭിക്കും. കാർ, സ്‌മാർട്ട്‌ഫോൺ തുടങ്ങിയവയുടെ തീരുവ കുറച്ചത്‌ ഓട്ടോമൊബൈൽ മേഖലയിൽ തൊഴിൽനഷ്‌ടം സൃഷ്‌ടിക്കും.


മന്ത്രിസഭ അനുമതി നൽകിയെങ്കിലും പാർലമെന്റിൽ കരാർ ഇതുവരെ ചർച്ചചെയ്‌തിട്ടില്ല. കുറഞ്ഞ ചെലവിലുള്ള ഇറക്കുമതി പ്രോത്സാഹിപ്പിക്കുന്ന കമ്പോളങ്ങളിൽനിന്ന്‌ ആഭ്യന്തര ഉൽപ്പന്നങ്ങളെ അകറ്റുന്നതാണ്‌ വ്യാപാര കരാർ. തുണിത്തരങ്ങൾ, തുകൽ, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയവയുടെ കയറ്റുമതിക്ക്‌ കരാർ ഗുണം ചെയ്യുമെങ്കിലും ഭാവിയിൽ പ്രതിവർഷം പതിനായിരം കോടിയോളം നികുതി വരുമാനത്തിൽ നഷ്‌ടം നേരിടേണ്ടി വന്നേക്കാമെന്നാണ്‌ ഗ്ലോബൽ ട്രേഡ്‌ ഇൻഷ്യേറ്റിവ്‌ റിപ്പോർട്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home