print edition പ്രതിസന്ധി അതിരൂക്ഷം; ഇറാനിൽനിന്ന് എൽപിജി വാങ്ങി മോദി സർക്കാർ

ന്യൂഡൽഹി: പ്രതിസന്ധി അതിരൂക്ഷമായതോടെ അമേരിക്കൻ അനുവാദ ത്തോടെ ആദ്യമായി ഇറാനിൽനിന്ന് ഇന്ത്യ എൽപിജി വാങ്ങുന്നെന്ന് റിപ്പോർട്ട്. ഇറാനിൽനിന്ന് എൽപിജിയുമായി ചൈനയിലേക്കുപോയ കപ്പൽ ഇന്ത്യൻ തീരത്തേക്ക് ദിശമാറി എത്തുന്നെന്ന് വിപണിനിരീക്ഷണ ഏജൻസിയായ എൽഎസ്‌ഇജി അറിയിച്ചു.
പെട്രോളിയം മന്ത്രാലയം വൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കൻ ശാസനയെ തുടർന്ന് ഇറാനിൽനിന്ന് ക്രൂഡോയിലും എൽപിജിയും മറ്റും വാങ്ങുന്നത് മോദി സർക്കാർ 2019ൽ അവസാനിപ്പിച്ചിരുന്നു.
അറോറ എന്ന കപ്പൽ മംഗലാപുരം തുറമുഖത്താകും അടുക്കുക. കപ്പലിലെ എൽപിജി ശേഖരം എത്രയെന്ന് റിപ്പോർട്ടില്ല. മൂന്ന് പൊതുമേഖലാ എൽപിജി വിതരണ കമ്പനികൾക്ക് ഇത് തുല്യഅളവിൽ നൽകും.
രൂപയിലാണ് എൽപിജി വാങ്ങുന്നത്. ഇക്കാര്യം ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്‌ച ഫോണിൽ സംസാരിച്ചതിന് ശേഷമാണ് ഇൗ തീരുമാനം. ട്രംപിന്റെ അനുമതിയോടെയാണ് കച്ചവടം.









0 comments