125 വർഷത്തിലെ ചൂടേറിയ ആഗസ്ത്

ന്യൂഡൽഹി: മഴലഭ്യത ശരാശരിയിലും താഴെയെത്തിയപ്പോൾ 125 വർഷത്തിലെ ചൂടുകൂടിയ ആഗസ്താണ് കടന്നുപോയതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. രാജ്യത്ത് 1901-ന് ശേഷമുള്ള ഏറ്റവും ഉയർന്ന ചൂട് കഴിഞ്ഞ ആഗസ്തിലാണ് രേഖപ്പെടുത്തിയത്. സാധാരണ ആഗസ്തിൽ 27.34 ഡിഗ്രി സെൽഷ്യസായിരുന്നു അനുഭവപ്പെട്ടത്. ഇത്തവണ ശരാശരി താപനില 28.01 ഡിഗ്രി സെൽഷ്യസിലെത്തി. രാത്രികാലങ്ങളിലെ ശരാശരി കുറഞ്ഞ താപനിലയും 125 വർഷത്തെ റെക്കോഡ് ഭേദിച്ച് 24.36 ഡിഗ്രി സെൽഷ്യസിലെത്തി.
പസിഫിക് സമുദ്രത്തിലുണ്ടായ ശക്തമായ ‘എൽ നിനോ' പ്രതിഭാസമാണ് വരണ്ട കാലാവസ്ഥയ്ക്കും ചൂട് വർധിക്കുന്നതിനും കാരണം. സെപ്തംബറിലും സാധാരണ ലഭിക്കേണ്ടതിനേക്കാൾ കുറഞ്ഞ മഴയേ ലഭിക്കൂ എന്നാണ് വിലയിരുത്തൽ. വരും മാസങ്ങളിൽ എൽ നിനോ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളതിനാൽ സെപ്തംബറിലും പകൽസമയത്തെ താപനിലും ഉയരും.









0 comments