സമരസാഗരമായി ഇന്ത്യ
print edition ഭയക്കോട്ടയിൽ മോദി

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാംലീല മൈതാനിയിൽ പ്രതിപക്ഷ പാർടികൾ നടത്തിയ മഹാറാലിയിലെ വൻപങ്കാളിത്തം മോദി സർക്കാരിന്റെയും സംഘപരിവാറിന്റെയും ഉറക്കംകെടുത്തുന്നു. സംഘപരിവാർ ഉയർത്തിയ തടസ്സങ്ങളെല്ലാം തട്ടിയെറിഞ്ഞാണ് ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ മുദ്രാവാക്യമുയർത്തി ജനസാഗരം ഇരമ്പിയത്.
ഡൽഹിയുടെ അയൽസംസ്ഥാനങ്ങളിൽനിന്ന് ലക്ഷങ്ങൾ രാംലീലയിലേക്കെത്തി. ട്രെയിനുകൾ റദ്ദാക്കിയും അതിർത്തികൾ അടച്ചും ബാരിക്കേഡുകൾ നിരത്തിയും റാലിയിലെ പങ്കാളിത്തം കുറയ്‌ക്കാൻ കേന്ദ്രസർക്കാരും ബിജെപി ഭരണ സംസ്ഥാനങ്ങളും പരമാവധി ശ്രമിച്ചു. അപവാദപ്രചാരണങ്ങളും നടത്തി. പ്രക്ഷോഭത്തെ രാജ്യദ്രോഹമായി ചിത്രീകരിച്ചു. വിദേശത്തുനിന്ന് വലിയ തോതിൽ പണം ഒഴുകുന്നതായും പ്രചരിപ്പിച്ചു.
നഗരത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ച് ജനവികാരം പ്രതിപക്ഷത്തിന് എതിരാക്കാനും മോദി സർക്കാർ ശ്രമിച്ചു. രാംലീലയിലും പരിസരങ്ങളിലും കാര്യമായ സുരക്ഷയൊരുക്കാൻ ഡൽഹി പൊലീസോ കേന്ദ്രസേനകളോ തയ്യാറായില്ല. തിക്കിലും തിരക്കിലും ദുരന്തം സംഭവിച്ചാൽപോലും പ്രശ്‌നമില്ലെന്ന സമീപനമായിരുന്നു സുരക്ഷാഏജൻസികൾക്ക്. സാധാരണ നിലയിൽ ഇത്തരം സമ്മേളന വേദികളിൽ നടത്താറുള്ള മെറ്റൽ ഡിറ്റക്ടറുകളും മറ്റും ഉപയോഗിച്ചുള്ള പരിശോധനകളുമുണ്ടായില്ല. പ്രതിപക്ഷപാർടികളുടെ വളന്റിയർമാർ അവസരത്തിനൊത്ത് ഉയർന്നു. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുന്നില്ലെന്ന് അവര്‍ ഉറപ്പാക്കി.
ഗ്യാനേഷ് കുമാർ രാജിവെയ്‌ക്കുംവരെ പ്രക്ഷോഭം തുടരാനാണ് ഇന്ത്യ കൂട്ടായ്‌മയുടെ തീരുമാനം. ഐക്യത്തോടെയുള്ള കൂടുതൽ പ്രതിഷേധങ്ങൾ വരും ദിവസങ്ങളിലുണ്ടാകും.









0 comments