print edition എൽപിജി ക്ഷാമം തുടരുന്നു; പ്രതിസന്ധിക്ക് അയവില്ല


സ്വന്തം ലേഖകൻ
Published on Mar 30, 2026, 05:26 AM | 1 min read
ന്യൂഡൽഹി: രാജ്യത്തെ ഇന്ധന പ്രതിസന്ധി അയവില്ലാതെ തുടരുന്നു. എൽപിജി വിതരണം 70 ശതമാനവും പുനഃസ്ഥാപിച്ചുവെന്ന് കേന്ദ്രം അവകാശപ്പെടുന്പോഴും ആഴ്‌ചകൾക്ക് മുന്പ് ബുക്ക് ചെയ്‌തിട്ടും സിലിണ്ടർ ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.
55 ലക്ഷം സിലിണ്ടറുകൾ ദിവസേന റിഫൈനറികളിൽ നിറയ്‌ക്കുന്നുണ്ടെന്നും ക്ഷാമം ഭയന്ന് അനാവശ്യ ബുക്കിങ് നടത്തരുതെന്നും പെട്രോളിയം മന്ത്രാലയം പറഞ്ഞു. 6000 പേർ ഇതുവരെ എൽപിജി സിലിണ്ടറുകൾ സറണ്ടർ ചെയ്‌ത് പിഎൻജിയിലേക്ക് മാറി. ആഴ്‌ചകൾക്ക് മുന്പ് ലഭിക്കേണ്ട സിലിണ്ടറുകൾ കരിഞ്ചന്തയിലേക്ക് വഴിമാറ്റി വിട്ടുവെന്ന് ആരോപിച്ച് ഒഡിഷയിലെ ഭുവനേശ്വറിൽ ജനങ്ങൾ പ്രതിഷേധിച്ചു. സിലിണ്ടർ നൽകിയെന്ന് വ്യാജ സന്ദേശം ഫോണിൽ അയച്ചായിരുന്നു തട്ടിപ്പെന്ന് ആളുകൾ പറഞ്ഞു. പു
ണെയിലും സിലിണ്ടർ ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. മുംബൈയിൽ എൽപിജി വിതരണ വാനിൽനിന്ന് 27 സിലിണ്ടറുകൾ മോഷണം പോയി. ഇതര സംസ്ഥാന തൊഴിലാളികൾ മടങ്ങുകയാണെന്നും ഉടൻ സിലിണ്ടർ വിതരണം ശക്തമാക്കണമെന്നും ഹരിയാന ഗുഡ്‌ഗാവിലെ നിർമാണകന്പനികൾ ആവശ്യപ്പെട്ടു.










0 comments