ad
Deshabhimani

സിന്ധു നദീജല കരാർ നിർത്തിവയ്ക്കുന്നതിനുള്ള ഔദ്യോഗിക ഉത്തരവ്‌ പുറപ്പെടുവിച്ച്‌ ഇന്ത്യ

 Indus Water Treaty

സിന്ധു നദീജല കരാർ റദ്ദാക്കിയതായി അറിയിച്ചുകൊണ്ട്‌ ഇന്ത്യ പാകിസ്ഥാന്‌ അയച്ച ഔദ്യോഗിക സന്ദേശം

വെബ് ഡെസ്ക്

Published on Apr 25, 2025, 09:21 AM | 1 min read

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന്‌ പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഔദ്യോഗിക ഉത്തരവ്‌ പുറപ്പെടുവിച്ച്‌ ഇന്ത്യ. ഭീകരാക്രമണത്തിനു ശേഷം കരാർ താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി ഇന്ത്യ ബുധനാഴ്‌ച പ്രഖ്യാപിച്ചിരുന്നു. തുടർന്ന്‌ വ്യാഴാഴ്ച പാകിസ്ഥാന് ഔദ്യോഗിക സന്ദേശം അയച്ചു. എന്നാൽ കരാർ പ്രായോഗികമായി നടപ്പാക്കാൻ ഇന്ത്യ തടയണകളും അണക്കെട്ടുകളും നിർമിക്കേണ്ടി വരും. ഇതിന്‌ വലിയ ചെലവും കാലതാമസവും നേരിടേണ്ടി വരും.


അതിർത്തി കടന്നുള്ള നദികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്‌ ഒമ്പത് വർഷത്തെ ചർച്ചകൾക്ക് ശേഷം 1960 സെപ്റ്റംബർ 19 ന് ഇന്ത്യയും പാകിസ്ഥാനും സിന്ധു നദീജല കരാറിൽ ഒപ്പുവക്കുന്നത്‌. പാകിസ്ഥാൻ പൗരൻമാർക്കുള്ള സാർക്ക് വിസ ഇളവുകൾ റദ്ദാക്കൽ, അട്ടാരി - വാ​ഗ അതിർത്തി യുദ്ധകാലാടിസ്ഥാനത്തിൽ അടയ്ക്കും എന്നിവയുൾപ്പെടെ പാകിസ്ഥാനെതിരെ നടപടികൾ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.


സിന്ധു നദീജല കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചതിനെ കഴിഞ്ഞ ദിവസം പാകിസ്ഥാൻ നിരസിച്ചിരുന്നു. കരാർ പ്രകാരം പാകിസ്ഥാനിലേക്കുള്ള ജലം തടയുന്നഏതൊരു നടപടിയും യുദ്ധമായയായി കാണുമെന്നും പാകിസ്ഥാൻ പറഞ്ഞു. ഷിംല കരാർ റദ്ദാക്കും, വാഗാ അതിർത്തി അടക്കുക, പാക്കിസ്ഥാൻ വ്യോമമേഖല അടയ്ക്കും, ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള വിമാന കമ്പനികൾക്ക് പാകിസ്ഥാൻ അതിർത്തിയിൽ പ്രവേശിക്കുന്നത്‌ നിരോധിക്കുക, ഇന്ത്യൻ പൗരർക്കുള്ള വിസ മരവിപ്പിക്കുക തുടങ്ങിയ നടപടികൾ ഉന്നത സുരക്ഷാ സമിതിയോഗത്തിൽ പാകിസ്ഥാനും കൈകൊണ്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home