ad
Deshabhimani

വിദ്യാർത്ഥി പ്രക്ഷോഭത്തിന്‌ പിന്തുണ; സ്റ്റോറി പങ്കുവച്ച് ഹാഷിർ, താൻ യുവാക്കൾക്കൊപ്പമെന്ന് നീരജ് മാധവ്

Neeraj Hashir.jpg

ഹാഷിർ(ഇടത്), നീരജ് മാധവ്(വലത്)

വെബ് ഡെസ്ക്

Published on Jul 22, 2026, 10:37 AM | 1 min read

തിരുവനന്തപുരം: ഡൽഹിയിലെ ജന്തർമന്ദറിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി ചലച്ചിത്ര താരങ്ങളായ ഹാഷിറും നീരജ് മാധവും.


നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച, സിബിഎസ്ഇ ക്രമക്കേടുകൾ എന്നിവയ്ക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും കോക്ക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് നേരെ ഉണ്ടായ പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധം ശക്തമാവുകയാണ്.


ഇതിന്റെ ഭാഗമായാണ് സിനിമാ-സാംസ്കാരിക രംഗത്തുള്ളവരും വിദ്യാർത്ഥികൾക്ക് പിന്തുണയുമായി രംഗത്തെത്തിയത്. സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും നടനുമായ ഹാഷിർ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വിദ്യാർത്ഥി സമരത്തിന് പിന്തുണ അറിയിച്ച് സ്റ്റോറി പങ്കുവെച്ചു.


സമാധാനപരമായി സമരം ചെയ്യുന്ന വിദ്യാർത്ഥികളെ പൊലീസ് മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് അദ്ദേഹം റീലായി ഷെയർ ചെയ്തത്. ഇതിനുപുറമെ, നടൻ നീരജ് മാധവും യുവാക്കൾക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി.


താൻ എല്ലാക്കാലത്തും യുവാക്കൾക്കൊപ്പമാണ് നിലകൊള്ളുന്നതെന്നാണ് ഒരു ഓൺലൈൻ മാധ്യമത്തിന്റെ ചോദ്യത്തോട് നീരജ് മാധവ് പ്രതികരിച്ചത്. മുൻപ് ഇടത് എംപിമാരും സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home