ad
Deshabhimani

ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തുന്നു; 'പിങ് ഷുൻ' ടാങ്കർ ഉടൻ നങ്കൂരമിടും

Ping Shun.jpg

ഇറാനിൽ നിന്ന് യാത്രതിരിച്ച 'പിങ് ഷുൻ' എണ്ണക്കപ്പൽ

വെബ് ഡെസ്ക്

Published on Apr 01, 2026, 03:32 PM | 1 min read

ന്യൂഡൽഹി: അമേരിക്കൻ ഉപരോധത്തെത്തുടർന്ന് അനിശ്ചിതത്വത്തിലായ ഇറാൻ-ഇന്ത്യ എണ്ണ ഇറക്കുമതി പുനരാരംഭിക്കുന്നു. 2019-ന് ശേഷം ആദ്യമായി ഇറാനിൽ നിന്നുള്ള അസംസ്‌കൃത എണ്ണയുമായി 'പിങ് ഷുൻ' എന്ന ടാങ്കർ ഇന്ത്യൻ തീരത്തേക്ക് തിരിച്ചു.


പശ്ചിമേഷ്യയിൽ യുഎസ്-ഇറാൻ സംഘർഷം നിലനിൽക്കുന്നതിനിടെയാണ് നിർണായകമായ ഈ നീക്കം. 6,00,000 ബാരൽ അസംസ്‌കൃത എണ്ണയാണ് കപ്പലിലുള്ളതെന്നാണ് റിപ്പോർട്ടുകൾ.


പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കാരണം ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം ദുഷ്കരമായ സാഹചര്യത്തിലും ഇന്ത്യൻ കപ്പലുകൾക്ക് ഇറാൻ സുരക്ഷിത പാത ഉറപ്പുനൽകിയിട്ടുണ്ട്.ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ ഈ തീരുമാനം വലിയ ചുവടുവെപ്പാണ്.


റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് പുറമെ ഇറാനിൽ നിന്നുള്ള ഇറക്കുമതി കൂടി സജീവമാകുന്നതോടെ ആഭ്യന്തര വിപണിയിലെ ഇന്ധനവിലയിൽ മാറ്റങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തൽ. സൈബർ സെല്ലിന്റെയും നാവികസേനയുടെയും നിരീക്ഷണത്തിലാണ് നിലവിൽ ടാങ്കറിന്റെ സഞ്ചാരം.


എണ്ണ ഇറക്കുമതിയിൽ സംഭവിച്ച മാറ്റങ്ങൾ പാചകവാതക- ഇന്ധന ക്ഷാമം സൃഷ്ടിച്ചിട്ടുണ്ട്. രാജ്യത്ത് ജനങ്ങൾ കടുത്ത ഇന്ധന പ്രതിസന്ധി നേരിടുമ്പോഴും ക്ഷാമമില്ല എന്നാണ് കേന്ദ്രവാദം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home