ad
Deshabhimani

print edition കൊടുംചൂ‍ടിൽ 
വലഞ്ഞ്‌ രാജ്യം

Heat wave kerala.jpg
വെബ് ഡെസ്ക്

Published on Apr 28, 2026, 12:00 AM | 1 min read

ന്യൂഡൽഹി: ഉഷ്ണതരംഗത്തിന്റെ പിടിയിൽ രാജ്യം ചുട്ടുപൊള്ളുന്നു. വടക്ക്‌, കിഴക്ക്‌, മധ്യ സംസ്ഥാനങ്ങളിൽ 40 ഡിഗ്രി സെൽഷ്യസിന്‌ മുകളിലാണ്‌ താപനില. ഡൽഹിയിലും ര‍ൂക്ഷമാണ്‌ സാഹചര്യം. പല പ്രദേശങ്ങളിലും സാധാരണ അനുഭവപ്പെടുന്നതിനേക്കാൾ അഞ്ച്‌ ഡിഗ്രിയിൽ കൂടുതലാണ്‌ താപനിലയെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ അറിയിച്ചു.


തീവ്രമാകുന്ന ചൂട്‌ ആരോഗ്യ പ്രശ്‌നങ്ങൾക്ക്‌ കാരണമാകും. വരും ദിവസങ്ങളിൽ ഉത്തരേന്ത്യയിൽ മഴയുണ്ടാകുമെന്ന്‌ കാലാവസ്ഥാ വകുപ്പ്‌ പ്രവചിക്കുന്നു. വിവിധ ഏജൻസികളുടെ റിപ്പോർട്ടിൽ വിവിധ ഇന്ത്യൻ നഗരങ്ങളിലെ ച‍ൂട്‌ 46 ഡിഗ്രി കടന്നിട്ടുണ്ട്‌.


‘എക്യുഐ.ഇൻ’ വിവിധ സമയങ്ങളിൽ പുറത്തുവിട്ട കണക്കുപ്രകാരം ലോകത്ത്‌ ഏറ്റവും ച‍ൂ‍ട്‌ കൂടിയ 100 നഗരങ്ങളിൽ 95ഉം ഇന്ത്യയിലാണ്‌. യുപിയിലെ നഗരങ്ങളാണ്‌ ഇ‍ൗ പട്ടികയിൽ കൂടുതൽ.


"ചൂടിനെ ചെറുക്കാൻ 
പോക്കറ്റിൽ ഉള്ളി കരുതൂ'; വിചിത്ര ഉപദേശവുമായി കേന്ദ്രമന്ത്രി


ഭോപാൽ: കടുത്ത ചൂടിൽനിന്ന് രക്ഷനേടാൻ ഉള്ളി പോക്കറ്റിലിട്ടാൽ മതിയെന്ന് കേന്ദ്ര വാർത്താവിനിമയമന്ത്രിയും ബിജെപി നേതാവുമായ ജ്യോതിരാദിത്യസിന്ധ്യ. കാറിൽ എസി ഉപയോഗിക്കാറില്ലെന്നും സിന്ധ്യ മധ്യപ്രദേശിലെ ശിവപുരിയിൽ പൊതുയോഗത്തിൽ പറഞ്ഞു.


ഞാൻ എന്റെ കാറിൽ എസി ഉപയോഗിക്കാറില്ല, എയർ കണ്ടീഷൻ ചെയ്ത അന്തരീക്ഷം ഒഴിവാക്കാറുണ്ട്. മെയ്, ജൂൺ മാസങ്ങളിലെ 51 ഡിഗ്രി ചൂടിലും ആളുകൾ എന്നോട് ചോദിക്കുമ്പോൾ ഞാൻ പറയും, ഇത് "ചമ്പൽ ചർമ്മമാണ്' എന്ന്. കാണാൻ അല്പം ചെറുപ്പമായി തോന്നുമെങ്കിലും ഞാൻ പഴഞ്ചനാണ്. പോക്കറ്റിൽ ഒരു ഉള്ളി കരുതുക, നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല'– പോക്കറ്റിൽനിന്ന് ഉള്ളി എടുത്തുയർത്തി സിന്ധ്യ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home