print edition മൊത്ത പണപ്പെരുപ്പം കുറഞ്ഞുവെന്ന് കേന്ദ്രം

ന്യൂഡൽഹി
ഒക്‌ടോബറിലെ ചില്ലറ വിപണി പണപ്പെരുപ്പം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 0.25 ശതമാനമെന്ന് കേന്ദ്രസർക്കാർ. ജിഎസ്‌ടി പരിഷ്‌ക്കാരം നടപ്പാക്കിയതിന്റെ മെച്ചമാണ് വിപണിയിൽ കാണുന്നതെന്ന് ധനമന്ത്രാലയം അവകാശപ്പെട്ടു. ഭക്ഷ്യവസ്‌തുക്കൾക്ക് പുറമേ പാനീയങ്ങളുടെ വിലയും കുറഞ്ഞുവെന്നും ഉപഭോക്തൃ വില സൂചിക (സിപിഐ) ആരംഭിച്ച 2012നുശേഷം ആദ്യമായാണ് ഇത്രയും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയതെന്നും മന്ത്രാലയം അവകാശപ്പെട്ടു.
ഭക്ഷണ–പാനീയ വിലയിൽ 3.7 ശതമാനം കുറവുണ്ടായി. എണ്ണ, മുട്ട, പച്ചക്കറി, പഴം, ധാന്യം തുടങ്ങിയവയുടെ വിലയും കുറഞ്ഞു. ഇന്ധനമേഖലയിലെ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 0.3 ശതമാനം വർധനയുണ്ട്. മുൻവർഷത്തെ 2.8 ശതമാനത്തിൽ നിന്ന് 3 ശതമാനമായും വർധിച്ചു. ലഹരി വസ്‌തുക്കൾക്ക് 0.4 ശതമാനവും മറ്റ് വിഭാഗങ്ങളിൽ ആകെ 1.4 ശതമാനവും വിലക്കയറ്റമുണ്ടായി.









0 comments