രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റിങ് ഏറ്റവും താഴ്‌ന്ന നിലയിൽ

ന്യൂഡൽഹി
സാമ്പത്തികരംഗത്ത് ഇന്ത്യ കുതിക്കുകയാണെന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുമ്പോഴും ക്രെഡിറ്റ് റേറ്റിങ്ങിൽ ഇന്ത്യയുടെ നില ഏറ്റവും താഴ്‌ന്ന അവസ്ഥയിൽ തുടരുന്നു. വി ശിവദാസൻ എംപി ഉന്നയിച്ച ചോദ്യത്തിന് ധനകാര്യ സഹമന്ത്രി പങ്കജ്‌ചൗധരി നൽകിയ മറുപടിയിലാണ് റേറ്റിങിലെ പരിതാപകരമായ അവസ്ഥ വ്യക്തമായത്. കേന്ദ്രസർക്കാർ അവകാശപ്പെടുന്ന സാമ്പത്തികസ്ഥിരത സാധാരണക്കാരുടെയും സംസ്ഥാനസർക്കാരുകളുടെയും മേൽ അധികഭാരം ചുമത്തിയിട്ടാണെന്ന് വ്യക്തമാകുന്നതാണ് മറുപടിയെന്ന് വി ശിവദാസൻ എംപി പറഞ്ഞു.
സാമൂഹ്യസുരക്ഷയ്‌ക്കും ക്ഷേമപദ്ധതികൾക്കുമുള്ള പണം വെട്ടിക്കുറയ്‌ക്കുന്നത് പോലെയുള്ള ജനദ്രോഹനടപടികൾ കേന്ദ്രസർക്കാർ അടിയന്തിരമായി തിരുത്തണമെന്നും ശിവദാസൻ ആവശ്യപ്പെട്ടു.









0 comments