print edition ഇന്ത്യ– ചൈന വ്യാപാരം റെക്കോഡ് തലത്തിൽ

ന്യൂഡൽഹി
ഇന്ത്യയും ചൈനയുമായുള്ള ഉഭയകക്ഷി വ്യാപാരം 2025ൽ 15500 കോടി ഡോളറെന്ന റെക്കോഡ് തലത്തിലേക്ക് എത്തിയതായി ഇന്ത്യയിലെ ചൈന അംബാസഡർ സൂ ഫെയ്‌ഹോങ് പറഞ്ഞു. 2024നെ അപേക്ഷിച്ച് വ്യാപാരത്തിൽ 12 ശതമാനം വർധന. ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 2025ൽ ഒമ്പത് ശതമാനം വർധിച്ചു.
ഇന്ത്യയുമായുള്ള ബഹുതല സഹകരണം വിപുലപ്പെടുത്താൻ ചൈന സന്നദ്ധമാണ്. ഇന്ത്യയുടെ ബ്രിക്‌സ് അധ്യക്ഷപദവിയെ പിന്തുണയ്‌ക്കുന്നു. ഗ്ലോബൽ സൗത്തിന്റെ വിശാലമായ വികസന അജൻഡ ഇന്ത്യയുമായി യോജിച്ച് മുന്നോട്ടു കൊണ്ടുപോകുന്നതിലും ചൈന പ്രതിജ്‌ഞാബദ്ധമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈന പ്രസിഡന്റ് ഷീ ജിൻപിങുമായുള്ള കൂടിക്കാഴ്‌ച ബന്ധം മെച്ചപ്പെടുന്നതിന് വഴിയൊരുക്കി.– ഫെയ്‌ഹോങ് പറ










0 comments